Search This Blog

ജനനായകൻ 💥💯 വിജയ്

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായ് നിലനിൽക്കവേ  

 സിനിമാഭിനയം അവസാനിപ്പിച്ച് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നു,

ഈ കാലയളവിൽ, കരൂർ ദുരന്തവും പേഴ്സണൽ ലൈഫിലെ ട്രാജഡികളും അവസാന സിനിമയുടെ നിയമക്കുരുക്കുകളും തുടങ്ങി വിവാദങ്ങളുടെ ഘോഷയാത്രകളും...
 
 എന്നിട്ടും ഒരു വൺമാൻ ആർമി പോലെ ആ പാർട്ടിയെ  നിയന്ത്രിച്ച് വെറും രണ്ടുവർഷത്തിനുള്ളിൽ MGR നേക്കാൾ വോട്ട് റേറ്റ് നേടി അധികാരത്തിൽ എത്തുന്നു...

 ഇതൊക്കെ സംഭവിക്കുന്നത് ഒരു സിനിമയിലാണെങ്കിൽ പോലും കാണുന്നവർക്ക് ഡൈജസ്റ്റ് ആവാൻ സാധ്യതയില്ലാത്ത കാര്യങ്ങളാണ്...

 ഇത് നേടിയെടുത്ത വിജയ്യെ അയാളുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാതെ വയ്യ ❤️👍

 ഇതിന്റെ കാരണം അന്വേഷിക്കുമ്പോൾ, കേരളത്തിലെ കോൺഗ്രസിന്റെ വിജയത്തിനും ഏറെക്കുറെ ഉത്തരം കിട്ടും...

 വാഗ്ദാനങ്ങൾ ✅

 വോട്ട് ചെയ്യാൻ കാശു കൊടുക്കുന്നതിനു പകരം, ജയിച്ചു കയറി വന്നാൽ 
 മറ്റാർക്കും നൽകാൻ സാധിക്കാത്ത പലതും  ജനങ്ങൾക്ക് മുന്നിലെത്തിക്കാമെന്ന വാഗ്ദാനങ്ങൾ...

 തമിഴ്നാട്ടിൽ ആണെങ്കിൽ, കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് പട്ടുസാരിയും ഒരു പവൻ സ്വർണവും മുതൽ സൗജന്യ യാത്രയും പ്രസവത്തിന് 25000 രൂപയും  തുടങ്ങി ഒരുപാട് വാഗ്ദാനങ്ങൾ ഉണ്ട് വിജയുടെ പട്ടികയിൽ 

 കേരളത്തിലാണെങ്കിൽ, 25 ലക്ഷം രൂപയുടെ ഇൻഷുറൻസെന്ന മോഹന വാഗ്ദാനം മാത്രം മതി എടുത്തു പറയാൻ, കൂടാതെ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഇന്ദിര ഗ്യാരണ്ടി എന്നിങ്ങനെ കേരളത്തിൽ മുൻപൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഗ്രൗണ്ട് റിയാലിറ്റി നോക്കാതെയുള്ള വാഗ്ദാനങ്ങൾ...

 വരാൻ പോകുന്ന രാഷ്ട്രീയ സർക്കസ്സുകൾക്കിടയിൽ ഈ വാഗ്ദാനങ്ങൾ മറക്കാതിരിക്കട്ടെ...

No comments: