Search This Blog

Dr. സരിൻ... 💥

കോൺഗ്രസിൽ നിന്ന് സീറ്റ് തർക്കം കൊണ്ട് കൂറുമാറി മറുകണ്ടം ചാടിയ ഒരുത്തൻ ,

Dr. സരിൻ...

പേഴ്സണലി ഇത്തരക്കാരോട് യാതൊരു യോജിപ്പുമില്ല,

 അത് ഐഷാ പോറ്റിയാണെങ്കിലും സന്ദീപ് വാര്യരാണെങ്കിലും K / G സുധാകരന്മാരാണെങ്കിലും എന്തിന് ബിഗ് ബോസിലെ 🔥ട്ട കേസുകളാണെങ്കിൽ പോലും മറുകണ്ടം ചാടിയിടത്ത് നാണംകെട്ട് തോൽക്കണമെന്ന് ഉള്ള് കൊതിക്കാറാണ് പതിവ്.

ഖദറഴിച്ച് കളറിട്ട കുപ്പായമിട്ടൊരു യൂത്ത് കോൺഗ്രസുകാരൻ ഇമേജ് തന്നെയാണ് സരിൻ കഴിഞ്ഞ ദിവസം വരെ എന്റെ ഉള്ളിൽ ഉണ്ടാക്കിയത്... 

പക്ഷേ കുറച്ചു മുൻപ് ഈ പ്രോഗ്രാം കണ്ടുതീർത്തപ്പോൾ, ഉള്ളിലുണ്ടായിരുന്ന ആ ചിന്തകളാകെ  മാറി.

ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്നപോലെ, സരിൻ ഇടതുപക്ഷത്തിന് ചേർന്ന, നല്ലൊരു യുവ നേതാവായ് വാക്കിലും നോക്കിലും ഒരു ഉറപ്പുണ്ടാക്കുന്നുണ്ട്... പ്രതീക്ഷ നൽകുന്നുണ്ട്.

ചോദ്യങ്ങളെ മനോഹരമായ് നേരിടുന്ന, വ്യക്തതയുള്ള ഉത്തരങ്ങൾ നൽകുന്ന, അധികാര കസേരകൾക്കപ്പുറം  നിലകൊള്ളുന്ന രാഷ്ട്രീയ പശ്ചാത്തലത്തിന് കീഴ്പ്പെട്ട് സംഘടനാ പ്രവർത്തനത്തിന് പ്രാധാന്യം കൊടുക്കുന്ന സരിൻ ഇടതുപക്ഷത്തിനെ സംബന്ധിച്ച് വരുംകാലങ്ങളിൽ വലിയൊരു മുതൽക്കൂട്ട് തന്നെയാകും

@Dr sarin.

No comments: