Search This Blog

പർച്ചേസ് രാഷ്ട്രീയം 🤏

മണി പവറും മസിൽ പവറും മിനിസ്ട്രി പവറും മീഡിയ പവറും കൊണ്ട് വിലക്കെടുക്കപ്പെടുന്ന ഉത്തരേന്ത്യൻ കാവി മോഡലിലേക്കോ , 

അഴിമതിയും പൊട്ടിത്തെറികളും മുന്നണി പ്രശ്നങ്ങളും ലയനങ്ങളും മാത്രം കേൾക്കേണ്ടിവരുന്ന കേരളം കഴിഞ്ഞ പത്തുവർഷവും അകറ്റിനിർത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കോമാളി രാഷ്ട്രീയത്തിലേക്കോ,

 'ആവരുത്' നമ്മുടെ കയ്യിൽ പുരളുന്ന മഷിയുടെ ശക്തി എത്തിപ്പെടേണ്ടത്.

ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ജനങ്ങളുമായി ഡീൽ ചെയ്യുന്ന ഇടതുപക്ഷ ഗവൺമെന്റിന്റെ വികസന പ്രവർത്തനങ്ങൾ, ഇക്കാലയളവിൽ കൈവരിച്ച നേട്ടങ്ങൾ
 ഇവയുടെ തുടർച്ചയ്ക്ക് തന്നെയാവണം ഓരോ വോട്ടുകളും.

അതവർ അർഹിക്കുന്നുണ്ട് ആവശ്യപ്പെടുന്നുണ്ട്.

 എണ്ണി പറയാനാണെങ്കിൽ ഫേസ്ബുക്ക് അനുവദിച്ച വാക്കുകളുടെ പരിധി മതിയാകാതെ വരും ഈ കഴിഞ്ഞ 10 വർഷത്തെ അടയാളപ്പെടുത്തി തീർക്കാൻ 👍

ഒപ്പം കഴിഞ്ഞ 10 വർഷത്തിനിടെ ഈ നാട് മാറിയത് പോലെ മറ്റൊരു നാട് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കണം...

 വമ്പൻ കുത്തകകളുടെ സ്പോൺസേഡ് പൈസ ഇലക്ട്രൽ ബോണ്ടായി വാങ്ങി കീശയിലിടാത്ത ഏക പാർട്ടിയും ഇടതുപക്ഷമായിരിക്കും...

 നേരത്തെ പറഞ്ഞതുപോലെ പർച്ചേസ് രാഷ്ട്രീയം ഈ മണ്ണിൽ വേരോടില്ലെന്ന് ഈ തിരഞ്ഞെടുപ്പ്  തെളിയിക്കട്ടെ👍

3.0💥

No comments: