ഒരു കോടിയിലധികം സമ്പാദിക്കുന്ന മലയാളി....
ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വഴി പ്രതിമാസം ഒരു കോടിയിലധികം സമ്പാദിക്കുന്ന മലയാളി....
പേര് അശ്വിനി
ഈ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ ഉള്ളതും ഈ സ്ത്രീക്ക് തന്നെ
ഇതുപോലെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരുപാട് പേര് ഇന്ന് കേരളത്തിൽ ഉണ്ട്.
ഇനി ഈ എക്സ്ക്ലൂസീവ് സബ്സ്ക്രിപ്ഷൻ എന്താണെന്ന് ചോദിച്ചാൽ, അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റുകൾ കാശു കൊടുത്തവർക്ക് മാത്രം കാണാവുന്ന രീതിയാണത്...
So, കാശു കൊടുത്ത് മലയാളി കാണുന്ന ആ എക്സ്ക്ലൂസീവ് കണ്ടെന്റ് എന്താണെന്ന് ചോദിച്ചാൽ,
ഒരുകാലത്ത് മാറുമറയ്ക്കൽ സമരം നടത്തി അതു മറച്ചു പിടിച്ചത് ഇന്നൊരു കാശിന്റെ മറവെച്ച് പ്രദർശിപ്പിക്കുന്ന ഏർപ്പാടിന്റെ പേരാണത്, അതാണ് മലയാളിക്ക് കണ്ടെന്റും...
പച്ച മലയാളത്തിൽ ലൈംഗിക ദാരിദ്ര്യത്തെ ഇൻസ്റ്റഗ്രാം നൽകിയ ഒരു അപ്ഡേഷനിലൂടെ കച്ചവടം ചെയ്യപ്പെടുന്നു എന്നു പറയാം.
ഇതോർത്ത് ആകുലതപ്പെട്ടോ വ്യാകുലതപ്പെട്ടോ അല്ലെങ്കിൽ മറ്റൊരാൾ ഉണ്ടാക്കുന്ന സമ്പത്ത് കണ്ട് അസൂയപ്പെട്ടോ എഴുതി ഉണ്ടാക്കുന്ന ഒരു പോസ്റ്റ് അല്ല ഇത്.
തുണി അഴിക്കുന്നവർ അഴിക്കട്ടെ, ധരിക്കേണ്ടവർ ധരിക്കട്ടെ... Poൺ സൈറ്റുകളിൽ തരംഗമായി മാറിയ താരങ്ങൾ വരെ ജാള്യത ഒട്ടുമില്ലാതെ തിരുവനന്തപുരം വഴി നടക്കുന്നത് കാണുന്നുണ്ട്...
മാറിയ കാലം....
കാശുണ്ടാക്കാൻ ഒരുപാട് വഴികൾ തുറന്നു കൊടുക്കുന്ന കാലം
ആ കാലത്തെക്കുറിച്ച് ചെറിയ ആശങ്കയുണ്ട്...
കാരണം, സമയവും ചിന്തയും ക്രിയേറ്റിവിറ്റിയും കഷ്ടപ്പാടും ഇൻവെസ്റ്റ് ചെയ്ത് ഏതെങ്കിലും ഒരുതരത്തിൽ യൂസ്ഫുൾ ആകുന്ന കണ്ടന്റ്റുകൾ ഈ കാണുന്ന സെമി ന്യൂഡുകൾക്കിടയിൽപ്പെട്ട് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നുണ്ട്, അത്തരം വീഡിയോകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിക്കുന്നുണ്ട്...
സോഷ്യൽ മീഡിയ 🅰️ പടങ്ങളുടെ നിലവാരത്തിൽ തളച്ചിടപ്പെടരുത്...
എക്സ്ക്ലൂസീവ് കണ്ടെന്റുകളായി, എല്ലാ തരത്തിലുള്ള വീഡിയോസുംവരട്ടെ, അത് കാണുവാനും സ്വീകരിക്കാനും ആളുകളും ഉണ്ടാവട്ടെ...
No comments: