ആദരാഞ്ജലികൾ🌹
തൃശ്ശൂരിലെ പടക്കശാലയ്ക്ക് തീപിടിച്ചു സംഭവിച്ച സ്ഫോടനത്തിൽ 12ൽ അധികം പേർ മരണപ്പെടുന്നു...
ആദരാഞ്ജലികൾ🌹 അർപ്പിക്കുക എന്ന സ്ഥിരം പല്ലവിക്കപ്പുറം വേറെന്തു ചെയ്യാനാണ്...
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഉണ്ടാകുന്ന വേദനയിലും ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന ഫയർഫോഴ്സ് അടക്കം വരുന്ന സേനകൾക്കും മറ്റുള്ളവർക്കും ഒപ്പം നിൽക്കുന്നു...
രണ്ടാഴ്ച മുൻപ് വീടിനടുത്ത് പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേരാണ് മരണപ്പെട്ടത്, കയ്യും തലയും ഇല്ലാത്ത ജഡങ്ങൾ. ഒപ്പമുണ്ടായിരുന്നു രണ്ടു സ്ത്രീകൾ പരിക്കുകളോടെ രക്ഷപ്പെടുന്നു. പരിക്കു എന്നു പറയുമ്പോൾ വെന്തറ്റ ശരീരഭാഗങ്ങളാണ്.
എല്ലാവർഷവും കൾച്ചറിന്റെ ഭാഗമായി ആന ചവിട്ടിയും വെടിക്കെട്ട് അപകടങ്ങൾ ഉണ്ടായും ഇന്നാട്ടിൽ മരണപ്പെടുന്ന ആളുകളുടെ കണക്കു നോക്കുമ്പോൾ അത് ചെറിയ അക്കങ്ങളായി കാണാൻ പറ്റില്ല...
എന്തിനുവേണ്ടി,
ഈ ശബ്ദ വായു മലിനീകരണം കണ്ട് ഊറ്റം കൊണ്ട് നിൽക്കുന്ന കുറച്ചുപേർക്ക്🤡 വേണ്ടിയോ?....
കഷ്ടം 🤮
വിവേകത്തോടെ ചിന്തിക്കുന്ന അടുത്ത തലമുറയിലും , കർശനമാക്കേണ്ട ഇവിടുത്തെ നിയമവ്യവസ്ഥകളിലും മാത്രമാണ് പ്രതീക്ഷ.
എത്ര പേരെയാണ് കൊന്നത്, കൊല്ലുന്നത്....
അടുത്ത വർഷത്തേക്കുള്ള മനുഷ്യ ബോം ബുകൾക്ക് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ കൂടി അർപ്പിച്ച് വളരെ വിഷമത്തോടെ നിർത്തുന്നു🙏
// തൃശ്ശൂരിലെ MPയെ അന്നാട്ടിൽ നടന്നൊരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഉന്തിപ്പറഞ്ഞയചെന്ന രീതിയിൽ ഒരു വാർത്ത കണ്ടു...
സുരേഷ് ഗോപിക്ക് തൃശ്ശൂരിലേക്ക് വരാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന്റെ ആവശ്യമുണ്ടോ?
No comments: