1426. ഉന്മാദം
🔹1426. ഉന്മാദം
Language : മലയാളം
ഴോണർ : Horror/Investigation
പതിവു ചാക്കോച്ചൻ സിനിമകളെ പോലെ, പുള്ളിയുടെ പെർഫോമൻസ് കൊള്ളാം, ഇമോഷൻസ് എല്ലാം നൈസായ് ചെയ്തിട്ടുണ്ട്,
എന്നാൽ, തേങ്ങ പത്തരച്ചാലും താളല്ലേ കറി എന്ന പോലെ....
"പടം കൊള്ളൂല".
ജോസഫ് മുതൽ ഉന്മാദം വരെയുള്ള ഷാഹി കബീർ ചിത്രങ്ങളിൽ എഴുത്തുകൊണ്ടും മേക്കിംഗ് കൊണ്ടും ഒരുപോലെ നിരാശപ്പെടുത്തിയ, ഒരു നല്ല വൺലൈനിനപ്പുറം ഒന്നുമില്ലാതെ പോയ സൃഷ്ടിയാണ് ഉന്മാദം.
ഷാഹി കബീറിന്റെ റിയൽ ലൈഫ് എന്നോണം സിനിമയ്ക്ക് പിറകെ പോകുന്ന ഒരു പോലീസുകാരൻ, അയാളാണ് നായകൻ.
അയാളുടെ സസ്പെൻഷനും ട്രാൻസ്ഫറും കുടുംബ പരാധീനതകളും, പിന്നെ ഷാഹി ചിത്രങ്ങളിൽ സ്ഥിരം കാണാറുള്ള പോലീസ് ജീപ്പിലുള്ള റോന്തും... അതിനിടയിൽ,
പുതിയ സ്റ്റേഷനിലെത്തുന്ന നായകൻ ഒരു മിസ്റ്റീരിയസായ കേസ് ഫയലിനെ കുറിച്ചറിയുന്നതും, അത് വെച്ച് സിനിമയ്ക് കഥ എഴുതാൻ ശ്രമിക്കുന്നതും തുടർന്ന് അതിന്റെ സത്യം തേടിയുള്ള അന്വേഷണവുമൊക്കെയായ് എന്തൊക്കെയോ പറയാൻ ശ്രമിച്ചിട്ടുണ്ട്.
ഇതിൽ ഏതെങ്കിലും വിജയം കണ്ടോ എന്ന് ചോദിച്ചാൽ 'ഇല്ല' എന്ന് തന്നെയായിരിക്കും ഉത്തരം,
ഒട്ടും സ്മൂത്തല്ലാത്ത ശക്തമല്ലാത്ത തിരക്കഥയും, ബോറൻ സംഭാഷണങ്ങളും
Forcefully കുത്തികയറ്റിയ രംഗങ്ങളുമൊക്കെയായ് എഴുത്തിലെ പോരായ്മകളും, എവിടെയും 'ഹൈ'തരാത്ത മേക്കിങ്ങും അനാവശ്യ ഫൈറ്റും ടെക്നിക്കലി മോശം ഔട്ട്പുട്ട് നൽകുന്ന സൗണ്ട് - വിഷ്വൽ ഡിപ്പാർട്ട്മെന്റുമൊക്കെയായ്
ഷാഹി കബീർ ഫിലിംമോഗ്രാഫിയിൽ വേറിട്ട് തന്നെ നിൽക്കുന്നൊരു സിനിമയാണ് ഉന്മാദം.
OTT കാഴ്ച പോലും worth ആയി തോന്നിപ്പിക്കാത്ത ഒരു മോശം സിനിമാനുഭവം.
⚠️ എന്റെ റേറ്റിംഗ് : 1/5
ഗോഡ് ഫോർ സെയിൽ
വിശുദ്ധൻ
കോന്തയും പുണൂലും
ചിറകൊടിഞ്ഞ കിനാവുകൾ
വേട്ട
വർണ്യത്തിൽ ആശങ്ക
നിഴൽ
പട
ചാവേർ
ദുരൂഹ സാഹചര്യത്തിൽ
സിനിമകൾ പരാജയപ്പെടുമ്പോഴും, കൺസിസ്റ്റന്റ് ആയ് പെർഫോമൻസിൽ ഒട്ടും താഴെ പോകാത്ത ചാക്കോച്ചന്റെ ഈ ലിസ്റ്റിലെ അവസാന എൻട്രി കൂടിയാണ് ഉന്മാദം.
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - #അനന്തൻ കാട്
No comments: