Search This Blog

Thoughts on നീരാളി

🔹604. നീരാളി

Gnr :- Survivel thriller
Lang :- Malayalam 2018

വില്ലൻ എന്ന കൊള്ളാവുന്ന ഇമോഷണൽ-ഡ്രാമയ്ക്ക് ശേഷം മോഹൻലാലിന്റേതായ്  പുറത്തിറങ്ങിയ പുതിയ ചിത്രമാണ് നീരാളി.

     "My Rating :- 1/5"


-Yadu EZr

"Trapped, 127 hours, Buried, Tower, tunnel" തുടങ്ങി അതിജീവനത്തിന്റെ കഥ പറഞ്ഞ മികച്ച സൃഷ്ട്ടികൾ ത്രില്ലടിച്ച് കണ്ടപ്പോഴെല്ലാം മലയാളത്തിൽ ഈ ജോണർ വരാത്തതെന്തെന്ന് ചിന്തിച്ചിരുന്നു. നീരാളി എല്ലാം തികഞ്ഞ ചിത്രമല്ല.

മോഹൻലാലിനെ കൂടാതെ നാസർ, നദിയ മൊയ്തു, പോത്തൻ, സുരാജ് തുടങ്ങി വളരെ ചെറിയ താരനിരയിൽ വന്ന ഈ ചിത്രം നവാഗതനായ അജോയ് വർമ്മയാണ് സംവിധാനം ചെയ്തത്.
മരണത്തേ മുന്നിൽ കണ്ടുള്ള അപകടം, അതിൽ നിന്നും രക്ഷപ്പെടാനുള്ള പരിശ്രമവും അതുവഴി ഉണ്ടാകുന്ന ഇമോഷൻസും തുടർന്ന് അതിൽ നിന്നുള്ള അതിജീവനവുമാണ് ഇത്തരം ചിത്രങ്ങളുടെ ഫോർമുല.
ഈ രീതിയിൽ വരുന്ന ചിത്രങ്ങളിൽ വലിയ ട്വിസ്റ്റോ കണ്ണഞ്ചിപ്പിക്കുന്ന ഫൈറ്റോ ഉണ്ടാകാറില്ല.
നീരാളിയും ആ പതിവ് തെറ്റിക്കുന്നില്ല.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അച്ഛനാകുവാൻ പോകുന്ന ത്രില്ലിൽ നാട്ടിലെ ഭാര്യയുടെ അടുത്തേക്ക് വരുന്ന മോഹൻലാലിന്റെ സണ്ണി. കൂടെ സുരാജിന്റെ ഡ്രൈവർ വീരപ്പൻ എന്ന കഥാപാത്രവും, എന്നാൽ അപ്രതീക്ഷിതമായ് അവർക്ക് സംഭവിക്കുന്ന ഒരു അപകടം.
മരണത്തെ മാത്രം മുന്നിൽ കാണുന്ന ആ അപകടത്തിൽ നിന്നുള്ള രക്ഷപ്പെടാനുള്ള ശ്രമവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമായ് കഥ പറയുന്ന ഈ ചിത്രം മികച്ച സൗണ്ട് മിക്സിംഗും വിഷ്വൽ ക്വാളിറ്റിയും നൽകുന്നുണ്ട്.
VFX രംഗങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അവയെല്ലാം മികച്ചത് തന്നെയായിരുന്നു.

പാതിവെന്ത പലഹാരമായ് അവശേഷിക്കുന്ന ഒത്തിരി രംഗങ്ങളും ചില പ്രകടനവും കഥയുടെ ഒഴുക്കിൽ കല്ലുകടിയാകുന്നുണ്ട്.
നദിയ മൊയ്തുവിന്റെ ഭാര്യ വേഷം ബോറായിരുന്നു, ആദിയിലെ ലെനയെക്കാളും മോശം കഥാപാത്രമായ് നദിയയുടെ ഈ വേഷം. കൂടാതെ,
പല സന്ദർഭങ്ങളും കഥയ്ക്ക് വേണ്ടി കെട്ടിചമച്ചതാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു.
ഫോണിലെ ബാലൻസും, മണിക്കൂറുകളുടെ യാത്ര ഉണ്ടായിട്ടും ഉപയോഗിക്കുന്ന വണ്ടിയും, രത്നവും, കേക്കും തുടങ്ങി കഥയ്ക്ക് വേണ്ടി സൃഷ്ട്ടിച്ചെടുത്ത
കുറേ സന്ദർഭങ്ങളുണ്ട്.. പലപ്പോഴും അവയെല്ലാം ബോറടിപ്പിക്കുന്നുമുണ്ട്..

സർവൈവൽ കഥകൾ കാണുമ്പോൾ അതിലെ നായകനെ നമുക്ക് നമ്മളിൽ കാണാൻ സാധിക്കണം.
വിശപ്പുള്ള ,ദാഹമുള്ള, കരയുന്ന, ചിലപ്പോൾ അടുത്ത നിമിഷം മരിച്ചേക്കാം എന്നു തോന്നിപ്പിക്കുന്ന കഥാപാത്രമാകണം. എന്നാൽ നീരാളി അതിലെല്ലാം പൂർണ്ണമായും പരാജയപ്പെടുന്നുണ്ട്.. മോഹൻലാൽ അടക്കം എല്ലാവരും പ്രകടനത്തിൽ മോശം തന്നെയാണ്...

"My Rating :- 1/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr?

next 》》 Bluebeard (korean)

No comments: