🔹668. " ഇരുപത്തിയൊന്നാം നൂറ്റാണ്ട് "
Gnr :- Drama Thriller
Lang :- മലയാളം
രാമലീലയുടെ വിജയത്തിന് ശേഷം അരുൺ ഗോപി ഒരുക്കിയ പ്രണവ് മോഹൻലാൽ ചിത്രമാണിത്.
ഇവർക്കൊപ്പം പേരിന് പെരുമയേകാൻ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിനും ഒപ്പം ചേരുമ്പോൾ ജനുവരിയിൽ ഞാൻ ഉറ്റുനോക്കിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
എന്നാൽ അതെത്രത്തോളം തൃപ്ത്തികരമായിരുന്നു.?
-Yadu EZr
[ https://www.facebook.com/yaduezr ]
ലാലേട്ടനിലെ അഭിനേതാവിനെ ഇഷ്ട്ടപ്പെടുന്നതിനാലാകണം പ്രണവ് എന്ന താരപുത്രന്റെ അരങ്ങേറ്റ ചിത്രം ആദി വളരെ ആദിയോടെയായിരുന്നു കാത്തിരുന്നത്, പാർകൗർ ആക്ഷൻ മാറ്റി വെച്ചാൽ നിരാശപ്പെടുത്തിയ ആ ചിത്രം പ്രണവിലെ സാഹസികനെ വരച്ചിട്ടിരുന്നു.
അതുകൊണ്ട് തന്നെ ആദ്യ ചിത്രത്തിലെ അപാകതകൾ മാറ്റികൊണ്ടുള്ള മറ്റൊരു ചിത്രമാകും അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന് പ്രതീക്ഷിച്ചിരുന്നു.. ആ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കാത്ത പ്രകടനമായിരുന്നു ഇന്നു കണ്ടിറങ്ങിയ ഈ ചിത്രം നൽകിയത്.
ഗോവയിലെ മലയാളി കുടുംബം. ഗോവൻ പശ്ചാത്തലം പോലെ ടൂറിസം ഉപയോഗിച്ച് ജീവിക്കുന്ന സാധാരണ കുടുംബം. ഒരു ന്യൂ ഇയർ പാർട്ടിയിലൂടെ തുടങ്ങുന്ന ഈ ചിത്രം അപ്പു , സായ എന്നീ കഥാപാത്രങ്ങളിലൂടെ പിന്നീട് കഥ പറയുന്നു. പ്രണയമാണ് ആദ്യപകുതിയിലെ വിഷയമെങ്കിൽ ചെറിയൊരു ട്വിസ്റ്റ് കൊടുത്ത് രണ്ടാം പകുതിയിലേക്ക് ചിത്രം കടക്കുമ്പോൾ കഥാപശ്ചാത്തലം കേരളവും ഇവിടുത്തെ ഇന്നത്തെ അവസ്ഥകളും ആകുന്നുണ്ട്.
മതവും വിശ്വാസവും മുതൽ ട്രോളുകളിൽ നിറയുന്ന പല വിഷയങ്ങളെയും കഥപറച്ചിലിൽ കൂടെ കൂട്ടുന്നുണ്ട് സംവിധായകൻ.
പ്രഡിക്റ്റബിൾ ആണെങ്കിലും മുഷിപ്പിക്കാത്ത ക്ലൈമാക്സും നിരാശ തോന്നിപ്പിക്കാത്ത ടെയിൽ എന്റുമായ് ശരാശരിക്കും മുകളിൽ നിൽക്കുന്ന കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
വിഷാദം നിഴലിച്ച മുഖഭാവമാണ് ആദിയിൽ ഉടനീളം കണ്ടത്. അതേ ഭാവത്തിൽ തന്നെയായിരുന്നു ഈ ചിത്രത്തിന് ഫസ്റ്റ് ലുക്കും.
എന്നാൽ ആദിയിൽ നിന്നും തീർത്തും മാറി കൊണ്ടുള്ള ഗെറ്റപ്പും ലൈഫ്സ്റ്റൈലും പ്രണവിൽ ഒരു പരിധിവരെ ഭദ്രമായിരുന്നു.
ഒത്തിരി ഇമ്പ്രൂവ് ആയിട്ടുണ്ട് പ്രണവ് മോഹൻലാൽ.
ഡയലോഗ് ഡെലിവറിയിലെ മോശം മോഡുലേഷൻ ഇത്തവണയും പോരായ്മയായി മാറുന്നുണ്ട്. ഇരുപത്തിയാറാം വയസ്സിലെ മോഹൻലാലും ഇതേ പോരായ്മയെ വരും കാലത്ത് അതിജീവിച്ച് പോന്നത് മലയാളികൾ കണ്ടതാണ്. അതു മനസ്സിലാക്കുന്ന ഒരാൾ എന്ന നിലയിൽ പ്രണവിൽ വിശ്വാസമർപ്പിക്കുന്നു.
കൂടാതെ പ്രണയ രംഗങ്ങളിലും ആക്ഷനിലും 'അയ്യേ..!' പറയിപ്പിക്കാത്ത പ്രകടനവും ചിത്രത്തെ രക്ഷിക്കുന്നുണ്ട്.
ഒരു ക്ലീഷേ ത്രില്ലർ ചിത്രമായിരുന്നു ആദി. ലോജിക്കില്ലാത്ത കഥാഗതിയും അവതരണത്തിലെ ബലമില്ലായ്മയുമെല്ലാം പ്രണവിലെ പാർക്കൗർ വെച്ച്
ആ ചിത്രം മറികടന്നപ്പോൾ ഇവിടെയും ഒരു പരിധിവരെ അത് തന്നെയാണ് സംഭവിക്കുന്നത്. പല പോരായ്മകളും പ്രണവിലൂടെ മറികടക്കുമ്പോൾ പ്രണവിന്റേതായ പരിമിതികൾ എടുത്തു കാണിക്കപ്പെടുന്നു.
അഭിരവ് ജനൻ അവതരിപ്പിച്ച മാക്രോണി എന്ന കൂട്ടുകാരൻ വേഷം വളരെ മികച്ചതായിരുന്നു. പലപ്പോഴും പല രംഗങ്ങളെയും മുഷിപ്പിക്കാതെ കൊണ്ടുപോകുന്നത് അഭിരവിന്റെ പ്രകടന മികവായിരുന്നു.
സായ എന്ന നായികവേഷം നന്നായിരുന്നു. വരുംകാലത്ത് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഈ നടിക്ക് സാധിക്കട്ടെ. ഇവരെക്കൂടാതെ മനോജ് കെ ജയൻ, ധർമജൻ, ഷാജോൺ, സിദ്ധിഖ്, ഗോകുൽ എന്നിവരും മോശമാക്കാതെ ചെയ്തിട്ടുണ്ട്.
സച്ചിയുടെ തിരക്കഥ അരുൺ ഗോപി സിനിമയാക്കിയപ്പോൾ ആ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു രാമലീല. എന്നാൽ സ്വന്തം എഴുത്തിൽ അരുൺ ഗോപി രണ്ടാം ചിത്രം ചെയ്യുമ്പോൾ
അതൊരു പോരായ്മ ആകുന്നുണ്ട്. കാരണം പലകുറി കണ്ടുമറന്ന പ്രണയകഥയെ ഗോവയിലേക്ക് പറിച്ചുനട്ടു കേരളത്തിലേക്ക് യാത്രയാക്കുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
സംഭാഷണങ്ങളിലും കഥാ പശ്ചാത്തലത്തിലും അനാവശ്യ കഥാപാത്രങ്ങളിലും എല്ലാം അവതരണത്തിലെ ഈ പോരായ്മ എടുത്തുകാണിക്കുന്നുണ്ട്.
പുലിമുരുകനിലൂടെ ബ്രാൻഡ് ആയി മാറിയ പീറ്റർ ഹെയ്ൻ അതിന് ശേഷം വന്ന ഒടിയനിലും ഈ ചിത്രത്തിലും പുതുമയൊന്നും നൽകുന്നില്ല.
ആക്ഷൻ ചിത്രം അല്ലാത്തതിനാലും കഥ ആവശ്യപ്പെടാത്തതിനാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ക്ലൈമാക്സ് ഫൈറ്റ് മാത്രമേ പീറ്റർഹെയ്ന് ചെയ്യേണ്ടതായി ഉണ്ടായിരുന്നുള്ളു. പുതുമയുള്ളതല്ലെങ്കിലും പറയിപ്പിക്കാത്ത ആക്ഷനാണ് ഈ ചിത്രത്തിൽ അദ്ദേഹം ഒരുക്കിയിട്ടുള്ളത്. അത് മനോഹരമായി തന്നെ ചടുലത കൈവിടാതെ പ്രണവ് ചെയ്യുകയും ചെയ്തു. ചില ഭാഗങ്ങളിൽ വന്ന VFX പോരായ്മ അപാകത തന്നെയാണ്.
ഗോപി സുന്ദർ ഒരുക്കിയ
ചിത്രത്തിലെ മൂന്ന് പാട്ടുകളും സിറ്റുവേഷനോട് അടുത്തുനിൽക്കുന്ന വിധത്തിലാണ് വരുന്നത്.
അഭിനന്ദ് രാമാനുജത്തിന്റെ ചായാഗ്രഹണവും വിവേക് ഹർഷന്റെ എഡിറ്റിങ്ങും ഇവയെല്ലാം പ്രേക്ഷകന് രസിക്കും വിധത്തിൽ ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതവും ചേർത്ത് കൊള്ളാവുന്ന കാഴ്ചതന്നെയാണ് ഈ ചിത്രം നൽകുന്നത്.
അനാവശ്യ പ്രതീക്ഷകൾ തിയേറ്ററിനു പുറത്ത് വെച്ച് കാണാൻ ശ്രമിച്ചാൽ ബോറടിപ്പിക്കാത്ത ഒരു ചിത്രം തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
LastworD
ഈ വർഷം കണ്ട മിഖായേൽ എന്ന ചിത്രം
പയറ്റി തെളിയിച്ച 2 യുവതാരങ്ങളുടെ മാസ്സ് മസാല ചിത്രമായിരുന്നു, ഇതിനു മുൻപും അത്തരം ചിത്രങ്ങൾ ചെയ്തിരുന്ന എക്സ്പീരിയൻസായ ശരീരഘടനയുള്ള ആ താരങ്ങളെക്കാൾ തീയേറ്റർ ഇംപാക്ട് നൽകാൻ ഇതൊന്നുമില്ലാത്ത പ്രണവിന് സാധിക്കുന്നുണ്ടെങ്കിൽ പോരായ്മകളെ അതിജീവിച്ച് ഈ നടൻ മാറിയാൽ വരുംകാലങ്ങളിലും പ്രതീക്ഷ വെക്കാവുന്ന നടനാകും പ്രണവ് മോഹൻലാൽ.
Watchable
''My Rating : __/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》അടങ്കമാറ്

No comments: