Thoughts on "URI- Surgical strike"Andhadhun"AWE"mirage" 90ML
🔹690. "URI- Surgical strike"
Gnr :- Thriller
Lang :- ഹിന്ദി
-Yadu EZr
[ https://www.facebook.com/yaduezr ]
തീയറ്ററിൽ നിന്നും കാണാത്തതിൽ ഒരുപാട് സങ്കടം തോന്നിയ ചിത്രമാണിത്. അതിഗംഭീരം.
ഒരു പട്ടാള ചിത്രത്തിൻറെ സ്ഥിരം ക്ലീഷേകളെ ഒരുപരിധിവരെ തഴഞ്ഞു കൊണ്ട് ക്വാളിറ്റിയുള്ള കാഴ്ച ഒരുക്കിയിരിക്കുകയാണ് ഉറിയിലൂടെ.
ഇന്ത്യൻ പട്ടാളത്തിന്റെ സർജിക്കൽ സ്ട്രൈക്ക് കഥാതന്തുവാക്കി യഥാർത്ഥ കഥയിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം ഏതൊരു സിനിമ പ്രേമിയും കാണേണ്ടത് തന്നെയാണ്.
100% ഏതൊരാൾക്കും ഇഷ്ടപ്പെടും ഈ ചിത്രം.
''My Rating : 5/5"
➖➖➖➖➖➖➖➖➖➖
🔹691. "Andhadhun"
Gnr :- Thriller
Lang :- ഹിന്ദി
ഇതിനോടകം തന്നെ ഈ ത്രില്ലർ ചിത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കുമല്ലോ.
ഹിന്ദി സിനിമകളോടുള്ള താൽപര്യക്കുറവ് കാരണം കാണാതെ മാറ്റിവെച്ച ഈ സിനിമ കണ്ടുതുടങ്ങിയപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു.
പേരുപോലെ ഇതൊരു അന്ധനായ കഥാപാത്രത്തിൻറെ കഥയാണ് പറയുന്നത്.. ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഈ ചിത്രം കാണാൻ ശ്രമിക്കുക.
തബു , ആയുഷ്മാൻ ഖുറേഷി, രാധിക ആപ്ത എന്നിവർ കേന്ദ്രകഥാപാത്രമായ ഈ ചിത്രം സീൻ ബൈ സീൻ ട്വിസ്റ്റും ത്രില്ലും നിറച്ചു കൊണ്ടാണ് കഥ പറയുന്നത്.
''My Rating : 3.5/5"
➖➖➖➖➖➖➖➖➖➖
🔹692. "AWE"
Gnr :- DRAMA
Lang :- തെലുങ്ക്
ഒരുപാട് പോസിറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ചിത്രം കാണാൻ ഇരുന്നത്. സ്ഥിരം ബോംബ് കഥകളുടെ കൂടാരമായ തെലുങ്ക് ഇൻഡസ്ട്രി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സിനിമയാണിത്.
പ്രെഡിക്റ്റബിളായ ക്ലൈമാക്സ് ട്വിസ്റ്റ് മാറ്റി നിർത്തിയാൽ ഒരു പരീക്ഷണ ചിത്രത്തിന് വേണ്ട എല്ലാം ഒത്തിണങ്ങിയ ഒരു ചിത്രമാണിത്.
''My Rating : 4/5"
➖➖➖➖➖➖➖➖➖
🔹693. "Mirage"
Gnr :- sci-fi Drama Thriller
Lang :- സ്പാനിഷ്
ആദ്യകാഴ്ചയിൽ വലുതായി ഒന്നും മനസ്സിലായില്ലെങ്കിലും പിന്നീട് ഒന്ന് റിവൈൻഡ് ചെയ്തപ്പോൾ ഇഷ്ടപ്പെടുത്തിയ ചിത്രമാണിത്.
ഇതുവരെ കണ്ട സ്പാനിഷ് ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായ് സയൻസ് ഫിക്ഷന് പ്രാധാന്യം കൊടുത്ത ഈ ചിത്രം കാണാൻ ശ്രമിക്കുക. ഇഷ്ട്ടമായേക്കാം.
''My Rating : 3/5"
➖➖➖➖➖➖➖➖➖➖
🔹694. "90ML"
Gnr :- adult comedy
Lang :- തമിഴ്
ചിമ്പു മ്യൂസിക്ക് ചെയ്ത ചിത്രം, ഒരു സ്ത്രീ സംവിധായികയുടെ ഇത്തരമൊരു ചിത്രം, ഒവിയ - ആൻസൺ പോൾ എന്നീ ഫാക്ടറുകളും അഡൽട്ട് കോമഡി എന്ന ജോണറുമാണ് 90 ML എന്നാൽ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്.
സമയനഷ്ടവും തലവേദനയും മാത്രം നൽകിയ ഒരു അനാവശ്യ സിനിമയാണിത്.
കാണാതിരിക്കാൻ ശ്രമിക്കുക!!!
''My Rating : .5/5"
➖➖➖➖➖➖➖➖➖➖
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- അതിരൻ
No comments: