Thoughts on മധുരരാജ
🔹700. മധുരരാജ
Gnr :- comedy
Lang :- മലയാളം
ഫാനരന്മാരുടെ വികാരത്തെ മാനിച്ചുകൊണ്ട് പറയട്ടെ നിങ്ങൾ ഇത് വായിക്കാതിരിക്കുക...
FDFS കണ്ട സിനിമയാണ് 20 ദിവസത്തോടടുത്തപ്പോഴാണ് റിവ്യൂ ചെയ്യുന്നത്. ( എന്നിട്ടും ഉം ഡീഗ്രേഡിങ് ആണെന്ന് പറഞ്ഞേേേക്കരുതേ.. )
-Yadu EZr
[ https://www.facebook.com/yaduezr ]
എല്ലാതരത്തിലുള്ള ചിത്രങ്ങളും റിലീസ് ചെയ്യണം. റിയലിസ്റ്റിക് പനി ബാധിച്ച ഇൻഡസ്ട്രി ഈയിടെയായ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. എന്നാൽ പ്രേക്ഷകനെ കബളിപ്പിച്ച് തട്ടിക്കൂട്ട്കളൊരുക്കി കോടികൾ കൊയ്യാൻ ഇറങ്ങിയാൽ അത് ഏത് ജോണറാണെങ്കിലും പ്രേക്ഷകന് മടുപ്പ് വരും.
കളർഫുൾ എൻറർടെയിനർ എന്നുപറയുമ്പോൾ രണ്ടരമണിക്കൂർ എന്തും കാണിക്കാവുന്ന ലൈസൻസ് ആണ് ചിലർക്ക്.
#കാണുക, വിലയിരുത്തുക
''My Rating : 1.5/5"
പോക്കിരിരാജ ഇഷ്ടമാണ്. അത് റിലീസ് ചെയ്ത സമയവും തട്ടുപൊളിപ്പൻ ആഘോഷ ചിത്രത്തിനു വേണ്ട എല്ലാം ഒത്തിണങ്ങിയ നല്ലൊരു താരനിരയിൽ പാട്ടുകളും ഓർമ്മയിൽ നിൽക്കുന്ന കോമഡികളും എന്നുവേണ്ട പ്രേക്ഷകനെ രസിപ്പിക്കാൻ എല്ലാമടങ്ങിയ ഒരു ചിത്രം.
അതുകൊണ്ട് തന്നെയാണ് നേരമ്പോക്കിന് പലരും ഇന്നും പോക്കിരിരാജ കാണുന്നത്.
വർഷങ്ങൾക്കുശേഷം രാജ വീണ്ടുമെത്തുകയാണ്. കുറച്ചു കഥാപാത്രങ്ങളും.
വിഷ മദ്യം വിൽക്കുന്ന മുതലാളി, അയാളുടെ സാമ്രാജ്യം എന്ന പോലെ ഒരു നാട്. അവിടുത്തെ സ്കൂളിൻറെ ഒരു പ്രശ്നം അന്വേഷിക്കാൻ വരുന്ന രാജയുടെ അച്ഛൻ മാധവൻ മാഷ്.
അവിടെ അവർക്ക് നേരിടേണ്ടി വരുന്ന അപകടത്തിൽ നിന്നും രക്ഷിക്കാൻ രാജയുടെ സഹോദരതുല്യൻ ചിന്നരാസ. ശേഷം വരുന്ന രാജ.
വില്ലനുമായി അങ്കം കുറിയ്ക്കുന്നതും ഇലക്ഷന് നിൽക്കുന്നതും. അതിനിടയിൽ നടക്കുന്ന കാര്യങ്ങളും ആയാണ് ചിത്രം കഥ പറയുന്നത്.
പേരൻപിന് ശേഷം കാണുന്ന മമ്മൂട്ടി ചിത്രമാണിത്. തീർത്തും വ്യത്യസ്തമായ രണ്ടു വേഷങ്ങൾ മമ്മൂട്ടിയിൽ ഭദ്രമായിരുന്നു. അദ്ദേഹത്തിൻറെ എനർജിയും ജയ് ചെയ്ത വേഷവും മാത്രമാണ് എന്നെ തിയേറ്ററിൽ പിടിച്ചിരുത്തിയത്.
ഇത്തരം സിനിമകൾ മമ്മൂട്ടിയും മോഹൻലാലും ചെയ്യണം. അതിൻറെ കഥ എന്തെന്ന് കേട്ട് കോളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതെ പ്രേക്ഷകരെ രസിപ്പിക്കുന്നതാകണം അത്തരം ചിത്രങ്ങൾ.
അല്ലെങ്കിൽ പാതിവെന്ത ഇത്തരം ചവർപ്പുകൾ തീയറ്റർ വിടുമ്പോൾ പ്രേക്ഷകരും മറക്കും.
പുലിമുരുകനെ ഓർമ്മിപ്പിക്കുന്ന ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. (പാവങ്ങളുടെ പുലിമുരുകൻ എന്ന് വേണമെങ്കിൽ ഈ ചിത്രത്തെ പറയാം) പീറ്റർ ഹെയ്ന്റെ ഫൈറ്റും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഷാജിയുടെ ചായാഗ്രഹണവും തുടങ്ങി പുലിമുരുകൻ ആവർത്തിക്കാൻ നോക്കിയ ഘടകങ്ങൾ ഒരുപാടുണ്ട്. എന്നാൽ അത് എത്ര വില പോകുന്നു എന്ന് സിനിമ സിനിമ കാണുമ്പോൾ മനസ്സിലാകും.
അജു വർഗീസിനൊപ്പമുള്ള സായിപ്പ് ആരാണ് എന്നതൊക്കെ കാണിക്കുന്നത് പരമബോർ ആയിപ്പോയി.
ഇതുപോലുള്ള രംഗങ്ങൾ വരുമ്പോൾ കയ്യടിക്കുന്ന ഫാനരൻന്മാരെ കാണുമ്പോളാണ് ചിരി വരുന്നത്. കൂടാതെ ചിന്നരാസ സെൻറിമെൻസിൽ ആലോചിക്കുമ്പോൾ കോമഡിയും ഉണ്ട്.
ആദ്യപകുതിയിൽ വേഗത കൈവരിച്ച ഈ ചിത്രം രണ്ടാം പകുതി എന്തൊക്കെയോ കാട്ടിക്കൂട്ടി ക്ഷമ പരീക്ഷിക്കുന്നുണ്ട്.
വില്ലന്റെ മാനറിസങ്ങൾ ആദ്യപകുതി മികച്ചതാകുമ്പോൾ പിന്നീട് ശോഷിച്ച് കോമഡിപീസ് ആകുന്നുണ്ട്. (DVD റിലീസിന് ശേഷം ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വരും, തീർച്ച.)
എങ്ങനെയോ അവസാനിപ്പിക്കാൻ വേണ്ടി ഏൽക്കാത്ത ഒരു സെന്റിമെന്റ്സ് സീനും അതിൻറെ ഹാങ്ങോവറിൽ ശക്തിപ്രാപിച്ച് വില്ലനെ അടിച്ചിട്ട് സ്ലോമോഷൻ നടത്തവും കാണിച്ചു സിനിമ അവസാനിപ്പിക്കാൻ ഇനിയും വരരുത്.. കാരണം ഇത് കണ്ടു കണ്ടു മടുത്തു.
എടുത്തുപറയാൻ ഒരൊറ്റ കോമഡി രംഗങ്ങൾ ഇല്ലാത്ത ഈ കോമഡി ചിത്രം ജയ് എന്ന തമിഴ് നടന്റെ നല്ലൊരു വരവ് അറിയിച്ചു എന്നത് മാത്രമാണ് ആശ്വാസം. അദ്ദേഹത്തിൻറെ ആദ്യ ഫൈറ്റ് രംഗവും ചിത്രത്തിലെ ഡോഗ് ഫൈറ്റും ഇഷ്ടപ്പെടുത്തിയപ്പോൾ ലൗ ട്രാക്കും സെൻറിമെൻസും യാതൊരു നിലവാരവും കാണിക്കുന്നില്ല.
ഉദയ്കൃഷ്ണയുടെ കഥയിൽനിന്നും പുതുമയൊന്നും പ്രതീക്ഷിച്ചിട്ടില്ല. എന്നാൽ സ്ഥിരം തട്ടിക്കൂട്ട് തെലുങ്ക് ചിത്രത്തിൽ നിന്നും വരെ അപ്രത്യക്ഷമായ ഒരു വൺലൈൻ രണ്ടരമണിക്കൂർ വലിച്ചുനീട്ടുകയാണ് ഈ ചിത്രം.
എല്ലാ തെലുങ്ക് ചിത്രത്തിലെയും വില്ലന്മാരെ പോലെ ജഗപതി ബാബു അവതരിപ്പിച്ച നടേശനും ഒതുങ്ങിക്കൂടി. എല്ലാം ഉണ്ടായിട്ടും ക്രൂരനായിട്ടും രണ്ടാംപകുതിയിൽ കോമഡി കാണിക്കേണ്ടി വരുന്ന ബോറത്തരം അസഹനീയമാണ്.
മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, നരേൻ, സലിംകുമാർ , ഷംന കാസിം, മഹിമ നമ്പ്യാർ അജു വർഗീസ് , അനുശ്രീ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ഓർമ്മയിൽ നിൽക്കുന്ന പ്രകടനങ്ങൾ ഒന്നും തന്നെ കഥാപാത്രങ്ങളിൽ നിന്നും ലഭിക്കുന്നില്ല എന്നതും ഒരു കോമഡി എന്റർടൈനറിന്റെ പോരായ്മയാണ്.
മികച്ച ചിത്രങ്ങൾ ഈ സീസണിൽ റിലീസ് ചെയ്തിട്ടുണ്ട്, കുടുംബത്തോടൊപ്പം കാണേണ്ട ഉയരേ പോലുള്ള ചിത്രങ്ങൾ ആളില്ലാത്ത കസേര അർഹിക്കുന്നതല്ല.
ആരാധകരുടെ വീരവാദങ്ങൾ മാത്രം സിനിമയുടെ കോളിറ്റിയാകുബോൾ നമ്മൾ പ്രേക്ഷകരുടെ കാഴ്ചപ്പാട് തന്നെ കോംപ്രമൈസ് ചെയ്യപ്പെടുകയാണ്. വെക്കേഷൻ സീസണിൽ റിലീസ് ആയതു കൊണ്ട് എല്ലാവരും എല്ലാ ചിത്രങ്ങളും കാണുക.
ഒരു ചിത്രം മാത്രമേ കാണുള്ളൂ എന്ന് കരുതുന്നവരോട് , നിങ്ങൾക്ക് മധുരരാജയേക്കാൾ മികച്ച ചിത്രങ്ങൾ ഇന്ന് തിയേറ്ററിൽ ഉണ്ട്.
Last word
തുറന്നുവെച്ച ഗേറ്റിൽ ആരെങ്കിലും ചാടി കയറുമോ!!!
ഇതിൻറെ മീനിങ് സണ്ണിലിയോൺ അറിഞ്ഞാൽ ഉദയകൃഷ്ണയുടെ വീട്ടിൽ കയറി തല്ലും.
ഉളുപ്പുണ്ടോ ഹേ..
ഈ കാലത്തും ഇത്തരം കോമഡികളും ആയി വരാൻ.
My Rating : 1.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- tell me something

No comments: