Search This Blog

Thoughts on #ഇഷ്ക്ക്

🔹702. ഇഷ്ക്ക്

Gnr :- Drama
Lang :- മലയാളം

വ്യക്തമായ രാഷ്ടീയമുള്ള വ്യക്തിത്വമുള്ള സിനിമയാണ് ഇഷ്ക്ക്. തിയേറ്ററിൽ ചെന്നു കണ്ടാൽ ഒരുപക്ഷേ നവാഗതരായ ഒരുകൂട്ടം സിനിമാക്കാർക്ക് അതൊരു വലിയ പിന്തുണയേകും.

-Yadu EZr
https://www.facebook.com/yaduezr ]

ഷൈൻ നിഗം, ഷൈൻ ടോം ചാക്കോ, പാർവതി, ലിയോണ, ജാഫർ ഇടുക്കി, പിന്നെ ഒന്ന് രണ്ട് പേരറിയാത്ത അഭിനേതാക്കളും മാത്രമാണ് ചിത്രത്തിലുള്ളത്. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ റിയലിസ്റ്റിക് പാത്തിൽ സഞ്ചരിക്കുന്ന നല്ലൊരു ചിത്രമാണ് ഇഷ്ക്ക്.
#കയ്യടിക്കേണ്ട_ചിത്രം

''My Rating : 4/5"

സഹോദരിയുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ടു വളരെ തിരക്കിലാണ് സച്ചിദാനന്ദൻ എന്ന സച്ചി. അതിനിടയിൽ തന്റെ  കാമുകിക്കൊപ്പം ഒരു നൈറ്റ് ഡ്രൈവിനു സാഹചര്യം കിട്ടിയപ്പോൾ
സന്തോഷത്തോടെ അവൾക്കൊപ്പം ഒരു രാത്രി ചെലവഴിക്കുകയാണ് സച്ചി.
എന്നാൽ അവർക്ക് നേരിടേണ്ടി വരുന്നത് പ്രേക്ഷകരായ നമുക്ക് പോലും അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.

വേഗത കുറഞ്ഞ ആഖ്യാനത്തിൽ ഇമോഷൻസിന് പ്രാധാന്യം നൽകിയകൊണ്ടുള്ള ആദ്യ പകുതി ചിലപ്പോഴെങ്കിലും ഒരു സാധാരണ പ്രേക്ഷകനെ ബോറടിപ്പിച്ചേക്കാം.
എന്നാൽ ഒരു ശക്തമായ വിഷയം അതിശക്തമായി അവതരിപ്പിക്കാൻ ആ ഇഴഞ്ഞു പോകുന്ന രംഗങ്ങൾക്ക് സാധിക്കുന്നുണ്ട്.

രണ്ടാം പകുതി ഒരു റിവഞ്ച് ത്രില്ലർ ആകുമ്പോൾ സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്ത തരത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്.
പ്രകടനത്തിന്റെ കാര്യം പറയുമ്പോൾ ഷൈൻ ടോം ചാക്കോ ചുമ്മാ തകർത്തടുക്കി എന്നു പറയാം. ഷൈൻ നിഗവും നായിക കഥാപാത്രം അവതരിപ്പിച്ച നടിയും അത്രമേൽ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോൾ അതിനുംമുകളിൽ നിൽക്കുന്ന അഭിനയമാണ് ടോം ചാക്കോ ഈ ചിത്രത്തിൽ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം കണ്ടിറങ്ങുമ്പോഴും ആൽവിൻ എന്ന കഥാപാത്രം മനസ്സിലുണ്ടാകും.

കാമുകി റേപ്പ് ചെയ്യപ്പെട്ടാൽ അവളെ കെട്ടുമോ എന്ന ചോദ്യത്തിന് രണ്ടുമിനിറ്റ് ആലോചിച്ചു ഒരു ചെറു പുഞ്ചിരിയോടെ അതിനിപ്പോ ഇവിടൊന്നും നടന്നില്ലല്ലോ എന്നു മറുപടി പറയുന്ന ആൺ വിഭാഗമുണ്ടെങ്കിൽ അവർക്കുള്ള മറുപടിയാണ് ടെയിൽ എന്റിലെ 30 Sec.
ഞാനൊരു ആണാണെന്ന സച്ചിയുടെ മറുപടി തുടർന്ന് ആണത്തം കാണിക്കാൻ പോകുന്നതുപോലും ഉള്ളിലെ സംശയം മാറ്റാൻ മാത്രമാകുമ്പോൾ കയ്യടികൊപ്പം ചിന്തിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ചിത്രം.
 കണ്ടുകൊണ്ടിരിക്കുമ്പോൾ സച്ചിയുടെ മനോനിലയെ പറ്റി പ്രേക്ഷകരായ നമ്മൾ പോലും ചിന്തിക്കുമായിരിക്കും, കാരണം അത്രമേൽ രാഷ്ട്രീയം വെച്ചുപുലർത്തുന്ന രംഗങ്ങളാണ് നമുക്ക് മുന്നിലൂടെ കടന്നു പോകുന്നത്.
മികച്ച ചായാഗ്രഹണവും  അതിനോട് നീതി പുലർത്തിയ എഡിറ്റിംഗും ജെയ്ക്കിന്റെ പശ്ചാത്തലസംഗീതവും തുടങ്ങി സകല മേഖലകളും മികച്ച ഔട്ട്പുട്ട് നൽകിയ ഈ ചിത്രം നവാഗതരായ ഒരുകൂട്ടം സിനിമാക്കാരുടെ നല്ലൊരു തുടക്കമാണ്.

പല കാരണങ്ങൾ കൊണ്ട് ഇത്ര വൈകിയാണ് ഇഷ്ക്ക് കണ്ടത്. രണ്ടാം പകുതിയിലെ കയ്യടിയും ടെയിൽ എൻഡിലെ മൂകതയും അതുകൊണ്ട് തുടർന്നുണ്ടാകുന്ന നെഗറ്റീവ് അഭിപ്രായങ്ങളും ഈ നല്ല സിനിമയെ തളർത്താൻ അനുവദിക്കരുത്...
കഴിയാവുന്നവർ പോയി കണ്ടു ആസ്വദിക്കുക, വിലയിരുത്തുക.

''My Rating : 4/5"

Last word

റിയലിസ്റ്റിക് എന്നും പറഞ്ഞു എന്തെങ്കിലും കാട്ടിക്കൂട്ടുന്ന പാഴ്പടപ്പുകളെയും സ്ത്രീ ഉന്നമനവും ഫെമിനിസ്റ്റ് ചിന്താഗതിയും 130 രൂപക്ക് തൂക്കി വിൽക്കുന്ന സിനിമാക്കാരും സമീപകാലത്ത് സിനിമയുടെ ഓരത്ത്  പെറ്റുപെരുകുന്നത് കാണാനിടയാക്കുന്നുണ്ട്...
അതുകൊണ്ടുതന്നെ റിയലിസ്റ്റിക് സിനിമയാണെങ്കിൽ  പത്തുദിവസം കഴിഞ്ഞേ ടിക്കറ്റ് എടുക്കാൻ സമ്മതിക്കൂ, എൻറെ മനസ്സ്....

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- Diary of June

No comments: