Thoughts on ചിൽഡ്രൻസ് പാർക്ക്
🔹703. ചിൽഡ്രൻസ് പാർക്ക്
Gnr :- Comedy
Lang :- മലയാളം 2019
കഴിവുള്ള കലാകാരന്മാരുടെ അനാവശ്യ സൃഷ്ടി.
ഷെർലക് ടോംസും, പഴയ ബോംബ് കഥയും ഒരുക്കിയ ഷാഫിയെ മറന്നുകൊണ്ട് അതിനു മുൻപ് ചെയ്ത ടൂ കൺട്രിസ് മാത്രം മനസ്സിൽ കണ്ടു സിനിമയ്ക്ക് കയറി.
#വേണ്ടായിരുന്നു.
-Yadu EZr
[ https://www.facebook.com/yaduezr ]
ധ്രുവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ, ഗായത്രി, മാനസ തുടങ്ങി യുവനിരയിൽ ശ്രദ്ധേയരായ താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. റാഫിയുടെ എഴുത്തും ഷാഫിയുടെ സംവിധാനവും എന്ന മികച്ച കോമ്പിനേഷൻ മാത്രം മുന്നിൽകണ്ടാണ് സിനിമക്ക് ടിക്കറ്റ് എടുത്തത്.
ആദ്യ പത്ത് മിനിറ്റ് കൊണ്ട് തന്നെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ കഥ പറച്ചിൽ.
''My Rating : 1.5/5"
സുഹൃത്തിന്റെ വാക്കുകേട്ട് സ്വത്തിനുവേണ്ടി അച്ഛനെതിരെ കേസ് കൊടുക്കുന്ന നായകൻ, അതുമൂലം വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നു. വർഷങ്ങൾക്കുശേഷം അച്ഛന്റെ മരണവാർത്ത അറിഞ്ഞ് നാട്ടിലെത്തുമ്പോൾ തനിക്ക് കിട്ടേണ്ട സ്വത്തുക്കളെല്ലാം അച്ഛൻ ഒരു അനാഥാലയത്തിൽ എഴുതി കൊടുത്തത് അറിയുന്നു...
ശേഷം ആ അനാഥാലയം തേടി അവിടേക്ക് പോകുന്നതും അവിടെ നടക്കുന്ന തിരിമറികളും എല്ലാം
കോമഡിയുടെ പശ്ചാത്തലത്തിൽ ആക്കി കഥ പറയുകയാണ് ചിൽഡ്രൻസ് പാർക്ക് എന്ന ഷാഫി ചിത്രം...
കേൾക്കുമ്പോൾ ഒരു കോമഡിക്കുള്ള വകയൊക്കെ ഉണ്ടെങ്കിലും താരതമ്യേനെ പുതുമുഖമായ ധ്രുവൻ കോമഡി ചെയ്യുമ്പോൾ അത് പ്രേക്ഷകരിലേക്ക് തീരെ ഏൽക്കുന്നില്ല.
മാത്രമല്ല കൃത്രിമമായ സംഭാഷണങ്ങളും മടുപ്പിക്കുന്ന കോമഡിയും തീരെ എൻഗേജ് ചെയ്യിപ്പിക്കാത്ത കഥാഗതിയുമെല്ലാം ഒരു സാധാരണ പ്രേക്ഷകനായ എന്നെ പോലും ബോറടിപ്പിച്ചിരുത്തി.
പിഞ്ചുമക്കൾ പാസവും തല്ലിപ്പൊളി നായകന്റെ തിരിച്ചറിവുകളും സ്ഥിരം മണ്ടൻ ശിങ്കിടികളുടെ കാട്ടിക്കൂട്ടലും തുടങ്ങി രണ്ടേമുക്കാൽ മണിക്കൂർ നേരംകൊല്ലിയാണ് ചിൽഡ്രൻസ് പാർക്ക്.
പ്രകടനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ കൊള്ളാമായിരുന്നു. ഹരീഷ് കണാരൻ തന്റെ ശൈലി മാറ്റി പിടിച്ചില്ലെങ്കിൽ ഫീൽഡ്-ഔട്ട് ആയേക്കുമെന്ന് സംശയിക്കുന്നു. നായികമാരായ മൂന്ന് നടിമാരും നന്നായിട്ടുണ്ട്.
കൂടാതെ ചിത്രത്തിൽ എന്തിനോ വന്നുപോകുന്ന രണ്ടു മൂന്ന് പാട്ടുകളുണ്ട്.
അവയൊന്നും തന്നെ ഇഷ്ടപ്പെടുത്തിയുമില്ല.
ചായാഗ്രഹണവും പശ്ചാത്തലസംഗീതവും ചിത്രത്തിൻറെ ജോണറിനോട് അടുത്തുനിന്നു.
ഒരു പഴയ ബോംബ് കഥ, ബാലൻ വക്കീൽ പോലുള്ള ചപ്പുചവറുകൾ ഇഷ്ടപ്പെട്ട് വിജയിപ്പിച്ച പ്രേക്ഷകർ ഉണ്ട് കേരളത്തിൽ, അവർക്ക് ഒരുപക്ഷേ "ചിൽഡ്രൻസ് പാർക്ക്" ഇഷ്ടപ്പെട്ടേക്കാം..
അവർ അടുത്ത ദിവസങ്ങളിൽ തന്നെ തിയറ്ററിൽ ചെന്ന് ഈ ചിത്രം കാണണമെന്ന് അഭ്യർത്ഥിക്കുന്നു.
''My Rating : 1.5/5"
Last word
വെനീസിലെ വ്യാപാരി , 101 വെഡിങ്, 2 കൺട്രീസ് , ഷെർലക് ടോംസ് , ഒരു പഴയ ബോംബ് കഥ
എന്നീ ചിത്രങ്ങളാണ് 2011ന് ശേഷം ഷാഫിയുടേതായ് തിയേറ്ററുകളിലെത്തിയത്.
ഇവയിൽ എല്ലാവരെയും പോലെ എന്നെയും തൃപ്തിപ്പെടുത്തിയ ചിത്രമാണ് 2 കൺട്രീസ്.
എന്നാൽ ബാക്കി കിടക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്.
'ഒരു അനാവശ്യ സിനിമ' എന്ന ഒറ്റവരിയിൽ ഈ ചിത്രത്തെ പറഞ്ഞവസാനിപ്പിക്കാം.
താല്പര്യമുള്ളവർ തിയറ്ററിൽ ചെന്ന് സിനിമ കണ്ടു വിലയിരുത്തുക.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- my great Grandfather

No comments: