Search This Blog

Thoughts on വൈറസ്

🔹704. വൈറസ്

Gnr :- Drama
Lang :- മലയാളം 2019

ഈ സിനിമ പ്രഖ്യാപിച്ചതു മുതൽ ഒരു കോഴിക്കോട്ടുകാരൻ എന്ന നിലയ്ക്കും റിയൽ ഇൻസിഡന്റ് സർവൈവൽ ത്രില്ലർ ചിത്രങ്ങളുടെ കടുത്ത ആരാധകൻ എന്ന നിലയ്ക്കും വൈറസിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

"Flu" ഒക്കെ പോലെ വലിയൊരളവിൽ സാധ്യതകളുള്ള,
ഒരു പ്രേക്ഷകന്റെ കാഴ്ച്ചാനുഭവത്തെ തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന ഒരു സിനിമ ആയിരിക്കും വൈറസ്  എന്ന് പ്രതീക്ഷിച്ചിരുന്നു, മലയാളത്തിന്റെ പരിമിതികൾ ഈ ചിത്രത്തെ എഫക്ട് ചെയ്യില്ല എന്നും തോന്നി.  അതിനു കാരണം ഫസ്റ്റ് ലുക്കിലെ അണിയറപ്രവർത്തകരുടെ പേരുകളാണ്.

-Yadu EZr

മലയാളത്തിൽ ഇന്ന് കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് എല്ലാം ഉപയോഗിച്ചാണ് ആഷിക് അബു ഈ ചിത്രം ഒരുക്കിയത്. റിയൽ ഇൻസിഡന്റാകുബോൾ കിട്ടുന്ന കൈയ്യടികളും മൂലധനമാക്കാം.
എന്നിട്ടും എവിടെയാണ് ചിത്രം ശരാശരിയിൽ ഒതുങ്ങുന്നത്. <സിനിമ കണ്ട 99% പേർക്കും ഇഷ്ട്ടപ്പെട്ടു, അതിൽ 90%വും എന്തുകൊണ്ട് 4 ൽ താഴേ റേറ്റിംഗ് നൽകുന്നു>

''My Rating : 3.5/5"

കഴിഞ്ഞവർഷം മലബാറിനെ ഒന്നാകെ പിടിച്ചുകുലുക്കി മഹാമാരിയായി ഒത്തിരി ജീവൻ കവർന്നു പോയ നിപ്പ വൈറസിനെ പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണിത്.
ഭൂരിഭാഗം പേർക്കും അറിയാവുന്ന കഥ, അതിനെ സിനിമയാകുമ്പോൾ  പ്രതീക്ഷിക്കുന്നത്  ഡോക്കുമെന്ററി അല്ല. സർവൈവൽ പ്രേക്ഷകനുമായ് കണക്ട് ആകണമെങ്കിൽ ഇമോഷണലി ത്രില്ലാകണം.
ഇവിടെ അതിനു ശ്രമിക്കുന്നുമുണ്ട്.
എന്നാൽ അതിന്റെ പൂർണത അവകാശപ്പെടാൻ സാധിക്കില്ല എന്നുമാത്രം.

നിപ്പ വൈറസ് ബാധിക്കുന്നതും, തുടർന്ന് അത് പടരുന്നതും ആണ് ചിത്രത്തിൽ പറയാൻ ശ്രമിച്ചിരിക്കുന്നത്. അതിൽ സിനിമ 100% വിജയം കാണുന്നു. എന്നാൽ അതിനുശേഷം സംഭവിക്കുന്ന കഥാപാത്രങ്ങളുടെ മരണവും, സർവൈവ് ചെയ്തവരുടെ അവസ്ഥയും തുടങ്ങി കഥാപാത്രങ്ങളുടെ ആരുടെയും തന്നെ മനോനില പ്രേക്ഷകനുമായി കണക്ട് ചെയ്യപ്പെടുന്നില്ല.

അതിഗംഭീര ആദ്യപകുതിയും, അഭിനയിച്ച ഭൂരിഭാഗം താരങ്ങളുടെയും കരിയർ ബെസ്റ്റ് പ്രകടനവും, outstanding എന്നു പറയാവുന്ന  ചായാഗ്രഹണവും, പശ്ചാത്തലസംഗീതവും, ഇവയെല്ലാം ഒത്തിണക്കി കൊണ്ടുപോയ
ആഷിക് അബുവിന്റെ സംവിധാനവും പ്രശംസനീയമാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിനെ ചിത്രീകരിച്ച രീതി ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ഇതെല്ലാം ഉണ്ടാകുമ്പോഴും വ്യക്തമായ പേസിംഗ് ഇല്ലാതെ വെറുതെ കിട്ടുന്ന കൈയ്യടികൾക്കു പിറകേ പോവുകയാണ് വൈറസ്.
ആദ്യപകുതിയിൽ പരിചയപ്പെടുത്തലുകൾ ആണെങ്കിൽ കഥ സഞ്ചരിക്കുന്ന രണ്ടാം പകുതി വിരസമാണ്. കൂടാതെ നാടകീയമായ ഡയലോഗുകളിലൂടെ മന്ത്രിയുടെ പ്രസംഗത്തിൽ സിനിമ അവസാനിപ്പിക്കുന്ന രീതിയും എന്നിലെ പ്രേക്ഷകനെ നിരാശപ്പെടുത്തി.
കാരണം  നിപ്പ വൈറസ് പശ്ചാത്തലമാക്കി ഒരുപക്ഷേ ഇനിയൊരു സിനിമ സംഭവിക്കില്ലായിരിക്കും. അതുകൊണ്ടുതന്നെ മലയാളികൾക്ക് അറിയാവുന്ന ഈ കഥ കുറച്ചുകൂടി ശ്രദ്ധിച്ച് സിനിമയാക്കേണ്ടതായിരുന്നു.

നിപ്പ ബാധിച്ച് മരിച്ച നേഴ്സ് ലിനിയുടെ വേഷം ചെയ്ത റിമ കല്ലിങ്കൽ ആ കഥാപാത്രത്തെ അലങ്കോലമാക്കി എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ, കാരണം  ഇമോഷണലി കണക്ട് ചെയ്യാവുന്ന ആ കഥാപാത്രം വെറുതെ വന്നു പോകുന്നതുപോലെ ഒരു  ഇംപാക്ടും സൃഷ്ടിക്കാതെ കടന്നുപോകുന്നു. കൂടാതെ സക്കറിയയുടെ അമ്മയായി വേഷമിട്ട അഭിനേത്രി പലപ്പോഴും ഇതൊരു നാടകമാണ് എന്ന രീതിയിലാണ് സംഭാഷണങ്ങൾ പറയുന്നത്. <അരോചകമായിരുന്നു>.
ഈ രണ്ടു കഥാപാത്രങ്ങളെ മാറ്റിനിർത്തിയാൽ സിനിമയിലെ ബാക്കി എല്ലാവരും തന്നെ ഗംഭീരമായിരുന്നു. അതിൽ തന്നെ എടുത്തു പറയേണ്ടത് സൗബിൻ, ശ്രീനാഥ് ഭാസി, ആസിഫ്, ഇന്ദ്രജിത്ത്, പാർവതി തുടങ്ങിയവരുടെ പ്രകടനം തന്നെയാണ്.

ഇത്തരം ഒരു സിനിമയിൽ അത്യന്തം വേണ്ടത് പ്രേക്ഷകനെ കൂടെ കൊണ്ടുപോകുന്ന ഒരു സ്ക്രിപ്റ്റ് ആണ്, എന്നാൽ അത്  മെലോഡ്രാമ സിനിമാറ്റിക് അപ്രോച്ചിൽ ആകാനും പാടില്ല. ഇവിടെയുള്ളത് പ്രത്യേകിച്ച് യാതൊന്നുമില്ലാത്ത ഒരുപാട് കഥാപാത്രങ്ങളെ കൂട്ടിയിണക്കിയ വിരസമായ ഒരു കഥാഗതിയാണ്. അത് മാത്രമാണ് ചിത്രത്തിന്റെ പോരായ്മയും.

''My Rating : 3.5/5"

കണ്ടു വിലയിരുത്തേണ്ട സിനിമയാണ് വൈറസ്.
എനിക്കിഷ്ടപ്പെട്ടു. അതുപോലെ പോരായ്മകളെ വിലയിരുത്തുകയും ചെയ്തു.

#Last_word

Overall സിനിമയെപ്പറ്റി ചോദിക്കുമ്പോൾ മുമ്പൊരു സുഹൃത്ത് പറഞ്ഞതുപോലെ,

വേണ്ട ചേരുവകൾ എല്ലാം നിരത്തി വെച്ചു ഒരു സാമ്പാറുണ്ടാക്കാൻ ഇറങ്ങി.
കഷണങ്ങൾ ആയിട്ട് കൊട്ട കണക്കിന് അഭിനേതാക്കളും.
എല്ലാം കൂടെ mix ചെയ്ത് ready ആക്കി കൊണ്ട് വന്നു. പക്ഷെ വെന്ത് തീരുന്നതിനു മുൻപ് stove off ചെയ്ത മട്ടായി 🙏.

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- #GRANDFATHER

No comments: