🔹 1062 . " പിടികിട്ടാപ്പുള്ളി "
🔹 1062 . " പിടികിട്ടാപ്പുള്ളി "
Gnr :- Comedy/Thriller
Lang :- മലയാളം
പഴശ്ശിരാജ, കമ്മാരസംഭവം പോലുള്ള വലുതും ചെറുതുമായ ഒത്തിരി സിനിമകൾ നിർമ്മിച്ച പേരെടുത്ത പ്രൊഡക്ഷൻ കമ്പനി ഇതുപോലൊരു അവരാധം പിടിച്ച പന്നപടം നിർമ്മിച്ചതിൽ അതിശയപെടുന്നില്ല, എന്നാൽ
ഫൈനൽ ഔട്ട് കണ്ടിട്ടും പ്രേക്ഷകർക്കിടയിലേക്ക് സിനിമ എന്നും പറഞ്ഞ് ഇറക്കിവിടാൻ കാണിച്ച ആ ധൈര്യം........നമിച്ചു ഗോപാലൻജീ നിങ്ങളെ.
ഓരോ സിനിമ കഴിയുമ്പോഴും അതിവേഗം താഴേക്ക് വളർന്നുകൊണ്ടിരിക്കുന്ന മലയാള സിനിമയിലെ പടവലങ്ങയാണ് സണ്ണി വെയിൻ. തലവട്ടം കണ്ടാൽ പലക്കുറി ചിന്തിച്ച് വേണം സമയം കളയാനെന്ന് അവസാനം കണ്ട സിനിമകളിലൂടെ മനസ്സിലാക്കിയതാണ്. അതൂട്ടിയുറപ്പിച്ച വെറുപ്പീരാണ് ഗോപാലൻജീയുടെ ഈ പിടികിട്ടാപ്പുള്ളി.
ബൈജു സന്തോഷ് , അഹാന, സൈജു കുറുപ്പ് എന്നിങ്ങനെ വന്നവനും പോയവനും നിന്നവനും കോപ്രായം കാട്ടികൂട്ടി ഷൂട്ട് ചെയ്തെഡിറ്റെയ്തെടുത്ത ഈ പടം #ജിയോ യൂസേഴ്സിന് jio cinema ആപ്പ് വഴി സൗജന്യമായി കാണാം, തൃപ്തിയടയാം.
- പണം വാങ്ങി എഴുതിക്കൂട്ടുന്ന ഭീകര അഭിപ്രായങ്ങൾ ഫേസൂക്കിലെ എയറിൽ പറക്കുന്നുണ്ട്, വഞ്ചിതരാകാതിരിക്കുക... ഫ്രീ എന്ന് കാണുമ്പോൾ ചാടിവീഴുന്ന മലയാളിക്കിട്ടുള്ള അംബാനിയുടെ ഊക്കാണ് പിടികിട്ടാപ്പുള്ളി.
#Avoidable
My Rating : O.5/5
next 》》 #Chase
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-@ Yadu EZr
No comments: