[BOOK]ദൈവത്തിൻ്റെ ചാരന്മാർ!
ദൈവത്തിൻ്റെ ചാരന്മാർ!
ഇതൊരു മോട്ടിവേഷണൽ പുസ്തകമല്ല,
ഇതിൻ്റെ അക്ഷരസോപാനം താണ്ടി ആർക്കും ജീവിതവിജയം സ്വന്തമാക്കാനും സാധിക്കില്ല.
മലയാള സാഹിത്യത്തിലേക്കുള്ള ഒരു സംഭാവനയും ഇതിലില്ല...
എഴുത്തുകാരൻ്റെ ചുറ്റുമുള്ള ആൾക്കൂട്ടത്തോട്
അയാളുടെ ഉള്ളിൽ പതിഞ്ഞ ചില ആളുകളെ പറ്റി
232 പേജുകളിലൂടെ നമ്മളോട് പറയാനുള്ള ചെറു പ്രയത്നമാണ് ദൈവത്തിൻ്റെ ചാരന്മാർ...
എഴുത്തുകാരൻ സുപരിചിതനാണ്, അയാൾ ഈ പുസ്തകത്തിലൂടെ പറയുന്ന 21 അദ്ധ്യായങ്ങളിൽ ഭൂരിഭാഗം കഥകളും മുൻപേ കേട്ടിട്ടുള്ളതായതുകൊണ്ട് 'രണ്ടാമൂഴ'ത്തിന് മുന്നേ ട്രാക്കിൽ കേറാൻ വായിച്ചു തുടങ്ങിയതാണ് ദൈവത്തിൻ്റെ ചാരന്മാർ എന്ന ഈ പുസ്തകം.
A perfect time pass material, കാറ്റഗറിയിൽ പെടുത്താൻ സാധിക്കുന്ന ഇത് ഒരൊറ്റയിരുപ്പിൽ വായിച്ച് തീർക്കാനും മറ്റൊരു പുസ്തകത്തിലേക്കുള്ള ദൂരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
Thank you bro, Joseph Annamkutty Jose
- ഓണത്തിന് സമ്മാനം കിട്ടിയതാണ് , Showcaseൽ വെക്കാതെ വായിക്കാൻ താല്പര്യമുള്ള ആരെങ്കിലുമുണ്ടെങ്കിൽ അയച്ചു തരാം Personal msg ചെയ്താൽ മതി❤️
No comments: