Search This Blog

🔹 1063 . " വേലുക്കാക്ക "

പാവമാണ് ഇന്ദ്രാട്ടൻ, കുഞ്ഞുങ്ങളുടെ മനസ്സാണ് ഇന്ദ്രാട്ടന് , എന്തെഴുതി കൊടുത്താലും മറിച്ചൊരു വാക്ക് പറയാതെ പെർഫോം ചെയ്യുന്ന സാധുവാണ് ഇന്ദ്രാട്ടൻ , നിലത്തിരുന്നും ഭക്ഷണം കഴിക്കണ ഈ സാധുവാണ് യഥാർത്ഥ സൂപ്പർസ്റ്റാർ...

- 'HOME' എന്ന നല്ല സിനിമയ്ക്ക് ശേഷം ഓൺലൈൻ മീഡിയകളിൽ ഇന്ദ്രൻസെന്ന പേര് കേട്ടാൽ താഴെവരുന്ന കമൻറുകളാണ് മുകളിൽ പറഞ്ഞത്.  ( ഒരുമാതിരി സുഖിപ്പിച്ച് പരിഹസിക്കുന്ന പോലെ )

🔹 1063 . " വേലുക്കാക്ക "

Gnr :-  Drama
Lang :- മലയാളം
Neestream പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത്  അധികമാരും ചർച്ച ചെയ്യപ്പെടാതെ പോയ ഇന്ദ്രൻസിൻ്റെ മികച്ച പ്രകടനമുള്ള സിനിമയാണ് വേലുക്കാക്ക.

ബഡ്ജറ്റ് പരിമിതികൾ ഓരോരംഗത്തിലും പ്രേക്ഷകന് കാണാൻ സാധിക്കുമെങ്കിലും
എഴുത്തിലെ ക്വാളിറ്റി കൊണ്ടും ഇന്ദ്രൻസിൻ്റെ ഗംഭീര പ്രകടനം കൊണ്ടും ഏതൊരു പ്രേക്ഷകനും നല്ലൊരനുഭവം തന്നെയാകും വേലുക്കാക്ക.

ഈ സിനിമ കണ്ടു കഴിഞ്ഞതിനുശേഷം
ഇതിൻ്റെ സംവിധായകനുമായി (അശോക് ) ഒത്തിരി നേരം ചിത്രത്തേ കുറിച്ചു സംസാരിച്ചു, അഭിനന്ദിച്ചു.
 പടം പറയുന്ന തീം , മനസ്സിനെ വല്ലാതെ സ്പർശിച്ചെന്നും സ്വന്തം ജീവിതവുമായി കണക്ട് ചെയ്ത് കാണാൻ സാധിച്ചെന്നും സത്യസന്ധമായി തന്നെ പുള്ളിയോടും നിങ്ങളോടും പറയുന്നു.

ഒരു ആഘോഷ ദിവസത്തിൽ ഭക്ഷണമുണ്ടാക്കി മകനെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ  ഗംഭീരമായൊരു രംഗമുണ്ട് ... വല്ലാത്തൊരു ഫീൽ നൽകിയ ആ സീൻ ഈ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.
പിന്നെ പോരായ്മയായി എടുത്തു പറയാനുള്ളത് അമ്മ വേഷം ചെയ്ത അഭിനേത്രിയുടെ ഡബിംഗും പ്രകടനവുമാണ്.

കൂടുതലൊന്നും പ്രതീക്ഷിക്കാതെ സമയം മാറ്റിവച്ചാൽ കുറച്ചുദിവസത്തേക്കെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന , കുടുംബ പശ്ചാത്തലത്തെ ഓർമയിലേക്കെടുക്കാൻ സാധിക്കുന്ന നല്ലൊരു ചിത്രം കാണാം, ആസ്വദിക്കാം.

My Rating :  3/5

next 》》 #Chase

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: