🔹 1064 . " DON'T BREATH 2"
Never take anything for granted.
God will take it from you.
അതെ ദൈവമത് തട്ടിപ്പറിക്കും...
🔹 1064 . " DON'T BREATH 2"
Gnr :- Thriller
Lang :- ഇംഗ്ലീഷ്
വലിയ ഫാൻബേസുള്ള , ഏവരെയും തൃപ്തിപ്പെടുത്തിയ , പ്രത്യക്ഷത്തിൽ രണ്ടാംഭാഗത്തിന് സ്കോപ്പില്ലാത്ത ഹോളിവുഡിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നിൻ്റെ
ആദ്യ ഭാഗത്തോട് നീതി പുലർത്തിയ രണ്ടാം ഭാഗമാണ് DON'T BREATH 2.
'കാക്കക്കുയിൽ' പടത്തിൽ നെടുമുടി വേണുവിനെ പറ്റി മുകേഷ് പറയുന്നൊരു ഡയലോഗുണ്ട്, 'കിളവൻ കൈരളിയാണെന്ന്'...!
അത് ശരിവെക്കുന്ന കഥാപാത്രസൃഷ്ട്ടിയാണ് നോർമൻ നോർദ്സ്റ്റോമ്.
ഒരു Ex സർവ്വീസ് മാൻ, അന്ധൻ, പ്രത്യക്ഷത്തിൽ അബലനാണെന്ന് തോന്നുമെങ്കിലും കഥ അങ്ങനെയല്ല.
തൻറെ വീട്ടിൽ മോഷ്ടിക്കാൻ വന്ന
ഒരു സംഘം കള്ളന്മാരോടുള്ള
ചെയ്ത്താണ് ആദ്യ ഭാഗമെങ്കിൽ
ആ വീടും കത്തിച്ച് തൻ്റെ നായേനേം കൊന്ന് മകളെ കൊണ്ട്പോയവരോട്
എപ്രകാരമായിരിക്കും സൽക്കാരമെന്ന് ഈ രണ്ടാം ഭാഗം പ്രേക്ഷകന് കാണിച്ചുതരുന്നുണ്ട്.
ഒരു Outstanding സിനിമയ്ക്ക് രണ്ടാംഭാഗം ഒരുക്കുമ്പോൾ പ്രേക്ഷകർ നൽകുന്ന പ്രതീക്ഷ വളരെ വലുതായിരിക്കും, ഇവിടെ അത് മീറ്റ് ചെയ്തു പോകുന്ന തരത്തിലാണ് അവതരണവും പ്രകടനവും സിനിമയിലുടനീളം നൽകുന്നത്.
എന്നിരുന്നാൽ കൂടി മിസ്റ്ററിയും ഹൊറർ എലമെൻറ്സും ചേർന്ന ത്രില്ലറെന്ന രീതിയിൽ personal favourite ഇപ്പോഴും ആദ്യഭാഗമാണ്.
റിവ്യൂ വായിച്ച് കാണേണ്ട ചിത്രമല്ല , കാണാനവസരമുണ്ടെങ്കിൽ കാണുക, ഉറപ്പായും ഇഷ്ട്ടപ്പെടും.
My Rating : 4/5
next 》》 #MoneyHeist
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: