Search This Blog

🔹 1065 . " പൈപ്പ്ലൈൻ "

🔹 1065 . " പൈപ്പ്ലൈൻ "

Gnr :- Comedy Thriller
Lang :- കൊറിയൻ
"Extream Job , Midnight runner, Mission posible" പോലുള്ള കൊറിയൻ കോമഡി-ത്രില്ലർ ചിത്രങ്ങൾ കാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. ആ ഒരു കാറ്റഗറിയിൽപെടുന്ന സിനിമയാണ് പൈപ്പ്ലൈൻ. ലോജിക് നോക്കാതെ തമാശ ആസ്വദിച്ച് കാണേണ്ട ചിത്രമാണിത്.

1200kmഓളം വരുന്ന കൊറിയയുടെ ഭൂഗർഭ ഓയിൽ പൈപ്പ്ലൈനിൽ നിന്ന് OIL HEIST വഴി കോടികളുടെ തട്ടിപ്പ് നടക്കാറുണ്ട്. ഡ്രില്ലിംഗ് വഴി ഹോൾ ഉണ്ടാക്കി പൈപ്പ്ലൈനിൽ നിന്നും ഓയിൽ ചോർത്തുന്ന നായകൻ ഫീൽഡിലെ പുലിയാണ്. അതുകൊണ്ടുതന്നെ അയാളെ പോലീസ് അടക്കം എല്ലാവരും വിളിക്കുന്നത് 'ഡ്രിൽ ബിറ്റ്' എന്നാണ്.
അവൻ്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന വലിയൊരു മിഷനുമായി വില്ലൻ കഥയിൽ എത്തുമ്പോൾ പിന്നീട് കോമഡിയിൽ കഥപറയുന്ന നല്ലൊരു ത്രില്ലറാകുന്നുണ്ട് ചിത്രം.

സിനിമയിൽ എടുത്തുപറയാവുന്ന നെഗറ്റീവ് കഥ ആവശ്യപ്പെടുന്ന ശക്തനായ വില്ലനെ ചിത്രത്തിൽ കാണാൻ സാധിക്കുന്നില്ല എന്നതാണ്.
അതുകൊണ്ടുതന്നെ ക്ലൈമാക്സ് അടക്കം
പ്രേക്ഷകനുമായി റിലേറ്റ് ചെയ്യേണ്ട പല രംഗങ്ങളും വേണ്ടത്ര പഞ്ച് നൽകാതെ കടന്നുപോവുകയാണ് ചെയ്യുന്നത്. 

മുഷിപ്പിക്കാത്ത വേഗതയും മോശം പറയാനില്ലാത്ത പ്രകടനവും ആർക്കും കണക്ട് ചെയ്യാവുന്ന
ആഖ്യാനവും സിനിമയ്ക്ക് റിപ്പീറ്റ് വാച്ചിനുള്ള സാധ്യത നൽകുന്നുണ്ട്.

മുകളിൽ പറഞ്ഞ കൊറിയൻ കോമഡി ത്രില്ലറുകളിൽ ലഭിച്ച ആ ഒരു തൃപ്തി പൂർണ്ണമായും പൈപ്പ്‌ലൈൻ നൽകുന്നില്ലെങ്കിലും  ആസ്വദിച്ച് കാണാവുന്ന എല്ലാം ഈ സിനിമ ഓഫർ ചെയ്യുന്നു. താല്പര്യമുള്ളവർക്ക് ധൈര്യസമേതം കുടുംബത്തോടൊപ്പം കാണാം.

My Rating :  3/5

next 》》 #MoneyHeist

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: