Search This Blog

🔹1070. " സണ്ണി "

🔹1070 . " സണ്ണി "

Gnr :- Drama
Lang :- മലയാളം
ഒന്നരമണിക്കൂർ പടം... 
മുക്കാൽ ഭാഗം കണ്ട് ഇന്നലെ ഉറങ്ങിപ്പോയി, രാവിലെ എണീറ്റ് ബാക്കിഭാഗം കണ്ടു, ക്ലൈമാക്സ് ഒക്കെ എത്തുന്നതിനു മുന്നേ വീണ്ടും ഉറക്കം വന്നു.... എന്നെ ഞാൻ തന്നെ നിയന്ത്രിച്ച് അങ്ങനെയത് കണ്ടു തീർത്തു....

My Rating :  1.5/5

ഒറ്റയാളിലൂടെ കഥ പറയുന്ന സിനിമകൾ Intresting മേക്കിംങ്ങും എഴുത്തും പ്രകടനവും ഒത്തുവരുമ്പോൾ മാത്രമേ സിനിമയ്ക്കൊപ്പം പ്രേക്ഷകനും സഞ്ചരിക്കുകയുള്ളൂ, ഇവിടെ തെറ്റില്ലാത്ത പ്രകടനമുണ്ട്, വിഷ്വലും സൗണ്ട് മിക്സിംങ്ങും ഒന്നരമണിക്കൂറിൽ സിനിമയെ കൊണ്ട് നിർത്തുന്ന എഡിറ്റിംങും നല്ല കളറിംങ്ങുമുണ്ട്... പക്ഷേ എഴുത്തിലെ ബലമില്ലായ്മ ആകെത്തുകയിൽ ഉറക്കഗുളികയായ് സിനിമയെ മാറ്റുന്നു.

- ജയസൂര്യ എപ്പോഴത്തെയും പോലെ കൊള്ളാം ( കരിയർ ബെസ്റ്റ്, അംഗീകാരങ്ങൾ തേടിയെത്തുന്ന പ്രകടനം എന്നൊന്നും പറയുന്നില്ല)

- രഞ്ജിത്ത് ശങ്കർ സിനിമകളിലെ സ്ഥിരം ഉണ്ടാകാറുള്ള ചില വൺലൈൻ ഡയലോഗുകൾ ഇവിടെയുമുണ്ട്, അത് നന്നായിട്ടുമുണ്ട്.

- കോവിഡും ക്വാറൻ്റൈനും ഡിപ്രഷനും അതിനുള്ള പ്രതിവിധികളും ഇവിടുത്തെ സിസ്റ്റവും ആസക്തിയും വേറെ എന്തൊക്കെയോ ഒന്നര മണിക്കൂറിൽ പറയുമ്പോൾ OTTയ്ക്ക് വേണ്ടി നല്ലൊരു ഹോട്ടലിൽ റൂമെടുത്ത് തട്ടിക്കൂട്ടിയ ജയസൂര്യ പടം എന്ന ഔട്ട്പുട്ട് മാത്രമേ അവസാനം നൽകുന്നുള്ളു.

റിലേറ്റ് ചെയ്യാവുന്ന, റിലീറ്റ് ചെയ്യേണ്ട ഒരു കഥ വെള്ളത്തിൽ വരച്ച വര പോലെ ചുമ്മാ കണ്ടു തീർക്കാം.
#Below_average 

next 》》 #Vagabond

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: