Search This Blog

🔹 1069 ." കാണെക്കാണെ "

🔹 1069 . " കാണെക്കാണെ "

Gnr :- Drama
Lang :- മലയാളം
പറഞ്ഞാൽ കയ്യടി കിട്ടാൻ സാധ്യതയുള്ള ഒരു വിഷയത്തെ എടുത്ത് എൻ്റർടെനിംങ്-ഡ്രാമ എഴുതുക എന്നതാണ് ബോബി-സഞ്ജയ് ടീം ആദ്യ ചിത്രം മുതൽ ഇതുവരെ ഫോളോ ചെയ്തിരുന്നത്...
- പലപ്പോഴും എടുക്കുന്ന ആ വിഷയം ശക്തമല്ല എങ്കിൽ സിനിമ അടപടലമാവാറാണ് പതിവ്.(നല്ല വിഷയങ്ങളെ നല്ല രീതിയിൽ എക്സിക്യൂട്ട് ചെയ്യാൻ അവർക്ക് സാധിക്കാറുണ്ട്). 
കാണെക്കാണെ ഒരു മണിക്കൂറിനു മുകളിൽ വലിച്ചു നീട്ടാനുള്ളതൊന്നും കഥയിൽ ഇല്ലാത്തതുകൊണ്ട് ആദ്യപകുതി കഴിഞ്ഞാൽ വിരസമാണ്... ഇമോഷൻ ഉണക്കാൻ രണ്ടാം പകുതി നിറയെ Cringeകൊണ്ടാറാടുന്നതും ക്ലൈമാക്സ് കോമഡിയാകുന്നതും സിനിമയുടെ ആകെത്തുക പൂർണമായും നശിപ്പിച്ചു.
ഒരു വർഷത്തിനു ശേഷം തൻറെ മകളുടെ അപകട മരണത്തിലെ അസ്വാഭാവികത തിരിച്ചറിഞ്ഞ് അതിലെ നേര് അന്വേഷിക്കുന്ന അച്ഛൻ കഥാപാത്രത്തിലൂടെയാണ് , അയാളുടെ ഇമോഷണലിലൂടെയാണ് മനു അശോകൻ സംവിധാനം ചെയ്ത് SonyLIVൽ ഇന്ന് സ്ട്രീം ചെയ്ത ഈ ചിത്രം കഥ പറയുന്നത്.
ആദ്യപകുതി ഒരു ത്രില്ലർ ഡ്രാമയാണെങ്കിൽ സിനിമയുടെ ഒരു പോയൻറ് മുതൽ കെട്ടഴിഞ്ഞ പട്ടം പോലെ എന്തിനോ വേണ്ടി കഥാപാത്രങ്ങൾ സെൻ്റിയടിക്കുന്ന സീരിയൽ നിലവാരത്തിലേക്ക് അവതരണവും, പ്രകടനവും മൂക്ക്കുത്തുന്ന കാഴ്ചയാണ് ചിത്രം കാണിച്ചു തരുന്നത്.

സുരാജ് വെഞ്ഞാറമൂട് ഒരു ഗംഭീര അഭിനേതാവാണ്. ഒത്തിരി മികച്ച സിനിമകളിലൂടെ അത് അദ്ദേഹം പ്രൂവ് ചെയ്തിട്ടുമുണ്ട്, അതുപോലെതന്നെയാണ് ശരാശരി പോലുമില്ലാത്ത പല ചിത്രങ്ങളിലും അദ്ദേഹം കാണിക്കുന്ന ഗംഭീര പെർഫോമൻസ്. 'കാണേക്കാണെ' സുരാജ് വെഞ്ഞാറമൂടിൻ്റെ വൺമാൻഷോ പ്രേക്ഷകനെ ആസ്വദിപ്പിക്കും അമ്പരപ്പിക്കും. അതല്ലാതെ മറ്റൊന്നും ഓഫർ ചെയ്യാത്ത 
ബോബി-സഞ്ജയ് തട്ടിക്കൂട്ട് യൂണിവേഴ്സിലെ അവസാന റിലീസ് മാത്രമാണ് കാണേക്കാണെ.

My Rating :  2/5

ടൊവിനൊ, ശ്രുതി, ഐശ്വര്യ ലക്ഷ്മി മുതൽ ഒരൊറ്റ സീനിൽ വന്നുപോകുന്ന പേ വാർഡിലെ ഡോക്ടർ വരെ മറ്റാരുടേയും അഭിനയം സിനിമയിൽ മികച്ചതായി തോന്നിയിട്ടില്ല...

OTT റിലീസിന് വേണ്ടി നിർമ്മിക്കപ്പെടുന്ന ഈ സിനിമകൾക്ക് പോലും കഥ ആവശ്യപ്പെടുന്ന ഡ്യൂറേഷൻ നൽകാതെ രണ്ടുമണിക്കൂറെന്ന ടെംപ്ലേറ്റ് വലിപ്പീരെത്തിക്കുന്നത്
കഷ്ട്ടമാണ്. 

next 》》 #Vagabond

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: