🔹 1068 . " സ്പൂർ "
🔹 1068 . "സ്പൂർ"
Gnr :- Crime/Drama
Lang :- പോളിഷ്
It's Political allegory, Polish literature on screen ❤️
SPOOR, സ്ഥിരം പോളിഷ് ചിത്രങ്ങളുടെ മടുപ്പൻ പേസിൽ വേറിട്ടൊരു കഥാപശ്ചാത്തലത്തിൽ കഥ പറയുന്ന ക്രൈം ഡ്രാമയാണ് സ്പൂർ.
ദുഷൈക്കോ ഒരു കടുത്ത മൃഗസ്നേഹിയാണ്. വൃദ്ധയായ അവർ നായാട്ടിനെതിരെ പരാതികളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്, (കാലാവസ്ഥയ്ക്കനുസരിച്ച് നിയമവിധേയമായ് വേട്ടക്കാർക്ക് മൃഗവേട്ടയ്ക്കുള്ള സ്വാതന്ത്ര്യം പോളണ്ടിലുണ്ട്.) ആയിടെ ദുഷൈക്കോയ്ക്ക് വേട്ടക്കാർ കാരണം തൻ്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കളെ നഷ്ട്ടപ്പെടുന്നു.
ശേഷം ദുഷൈക്കോ സാക്ഷിയാകുന്ന കുറച്ച് കൊലപാതകങ്ങൾ നാട്ടിൽ അരങ്ങേറുന്നു.
മരിച്ചവരെല്ലാം വേട്ടക്കാർ, അവരുടെ മൃതദേഹങ്ങൾക്കരികെ മൃഗങ്ങളുടെ കാൽപ്പാടുകൾ മാത്രം.....
തെക്കുപടിഞ്ഞാറൻ പോളണ്ടിൻ്റെ വിവിധ കാലാവസ്ഥകളുടെ മനോഹര കാഴ്ച സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തില്ല. വേഗത കുറഞ്ഞ ആഖ്യാനവും പ്രെഡിക്റ്റബിൾ സ്റ്റോറി ടെല്ലിംങും എൻഗേജിംഗ് ഫാക്ടറിനെ ബാധിക്കുന്നുണ്ട്.
67-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ബിയറിനായി മത്സരിക്കാൻ ചിത്രം തിരഞ്ഞെടുക്കപ്പെട്ടങ്കിലും ' സിൽവർ ബിയർ 'പുരസ്ക്കാരമാണ് സ്പൂർ നേടിയത്.
________My Rating : 2/5________
next 》》 #Vagabond
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: