🔹1071." VAGABOND "
Highly Recommended...!
🔹1071. " VAGABOND "
Gnr :- Thriller
Lang :- കൊറിയൻ
Platform - Netflix
Episode - 16
NETFLIXലെ ഏറ്റവും ജനപ്രീതിയുള്ള കൊറിയൻ സീരീസുകളിലൊന്നാണ് വാഗാബോണ്ട്. 16 എപ്പിസോഡുകളിൽ കഥ പറഞ്ഞ ആദ്യസീസൺ റിലീസ് ചെയ്തിട്ട് രണ്ടു വർഷത്തോളമാകുന്നു...
എല്ലാമേഖലയിലും ഒരുപോലെ മികവു പുലർത്തിയ ആദ്യാവസാനം ചടുലമായ മേക്കിങ് കൊണ്ട് ഒറ്റയിരിപ്പിൽ കണ്ടുതീർക്കാൻ സാധിക്കുന്ന മികച്ച സീരീസാണിത്. ഉറപ്പായും ത്രില്ലർ പ്രേമികൾ കണ്ടിരിക്കേണ്ട സീരീസ്..
നായകനായ 'ചാ ദൽ ഗൂൻ' ഒരു സ്റ്റണ്ട്ആർട്ടിസ്റ്റാണ്, അനാഥനായ തൻറെ അനന്തിരവൻ ഹൂനൊപ്പമാണ് അയാളുടെ ജീവിതം,
Taekwondo പരിശീലനവുമായ് ബന്ധപ്പെട്ട് 'ഹൂൻ' സ്കൂളിൽ നിന്ന് മൊറോക്കയിലേക്ക് പോകുന്നു. എന്നാൽ അവിടെ വെച്ച് നടക്കുന്ന വിമാനാപകടത്തിൽ ഹൂൻ മരണപ്പെടുകയും മരണത്തിനു മുന്നേ 'ചാ ദൽ ഗൂന് അയച്ച ഒരു വീഡിയോ ക്ലിപ്പ് അയാളെ കൂടുതൽ അന്വേഷണങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു...
പ്രത്യക്ഷത്തിൽ തെളിവുകളില്ലാത്ത ഒരു സാധാരണ വിമാനാപകടം വമ്പൻ വ്യക്തികളിലേക്കും സംഘടനകളിലേയ്ക്കും വിരൽ ചൂണ്ടുകയും NIS ഓഫീസർ 'ഗോ ഹേറി' എന്ന നായികകഥാപാത്രമടക്കം ചാ'യുടെ അന്വേഷണങ്ങളിലേക്ക് ഭാഗമാവുകയും തുടർന്ന് സംഭവിക്കുന്ന ട്വിസ്റ്റുകളും ടേണുകളുമാണ് വാഗാബോണ്ട് ആദ്യ സീസൺ പറയുന്നത്.
വലിയ ബഡ്ജറ്റിൽ, വലിയ ക്യാൻവാസിൽ ഗംഭീരമായ ഒട്ടനവധി രംഗങ്ങൾ കൊണ്ട് സമ്പന്നമായ വാഗാബോണ്ട് ആദ്യ എപ്പിസോഡിൽ തന്നെ പ്രധാന കഥയിലേക്കും കഥാപാത്രങ്ങളിലേക്കും
പ്രേക്ഷകനെ എത്തിക്കുന്നുണ്ട്.
സബ് പ്ലോട്ടുകളും ക്യാരക്ടൈറസൈഷനും ഡ്രാമ പോഷൻസും ഡീഫാൾട്ടായ് ഇവിടേയും മികച്ച് നിൽക്കുന്നുണ്ട്. അവതരണത്തിലും പ്രകടനത്തിലും നിരാശപ്പെടുത്താത്ത കഥാഗതിയിലും വാഗാബോണ്ട് കാണേണ്ട സീരീസാകുന്നു.
My Rating : 4/5
കഴിഞ്ഞ ദിവസങ്ങളിൽ 4 കൊറിയൻ സീരീസുകൾ കണ്ടു.
*മൗസ്
*K2
*വാഗാബോണ്ട്
*TELL ME WHAT YOU SAW
എല്ലാം ഒരുപോലെ മികച്ചത്, Detailed Review പതിവുപോലെ പോസ്റ്റ് ചെയ്യാം.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: