Search This Blog

🔹1072 . " മലിഗ്നൻ്റ് "

A warning before you read : this review might have spoilers. So , Don't read this review now, just go watch the film and read it!

🔹1072. " മലിഗ്നൻ്റ് "

Highly Recommended...! 

Gnr :- Horror/Thriller
Lang :- ഇംഗ്ലീഷ്
Platform - HBO max
Duration - 1.5Hour

Who are you, #Gabriel?

Oh, i thought she had already told you.
I'm a figment of her imagination.
ജെയിംസ് വാൻ സിനിമകളിൽ സാധാരണ ഉണ്ടാകാറുള്ള ഭയപ്പെടുത്തുന്ന വയലൻ്റായ ടോർച്ചറിംങ് രംഗങ്ങൾ അതിൻ്റെ പരിധി വിടാതെ തന്നെ തീർത്തും വ്യത്യസ്തമായൊരു കഥയുടെ പിൻബലത്തിലാക്കിയാണ് മലിഗ്നൻ്റ് മികച്ചൊരു കാഴ്ചയാകുന്നത്.

രണ്ട് തവണ ഗർഭം അലസിപോയ മൂന്നാമതും ഗർഭിണിയായ മാഡിസൺ എന്ന നായികയിലൂടെയാണ് സിനിമ കഥ പറയുന്നത്.
ഒരു രാത്രി അവരുടെ വീട്ടിലേക്ക് ഒരാൾ അതിക്രമിച്ചു കയറുകയും അവളുടെ ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ആ ആക്രമണത്തിൽ മാഡിസണ്ണിന് വീണ്ടും കുഞ്ഞിനെ നഷ്ടപ്പെടുന്നു.
തൻ്റെ ഭർത്താവിൻ്റെ ക്രൂരമായ മരണത്തേ പോലെ നഗരത്തിലെ മൂന്ന് ഡോക്ടർമാർ കൂടി കൊല ചെയ്യപ്പെടുന്നു... 
അസാധാരണമായ ഈ കൊലപാതകങ്ങൾക്ക് മാഡിസൺ സാക്ഷിയാകുന്നതും
തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.
സിനിമയുടെ ട്വിസ്റ്റ് ഗംഭീരമാണ്, എന്നാൽ കാഴ്ചക്കപ്പുറം ചിന്തിച്ചാൽ ലോജിക്കില്ലായ്മയിൽ മുഴച്ചുനിൽക്കുന്ന പര്യവസാനം പോരായ്മയുമായിരിക്കും... അതുകൊണ്ടുതന്നെ 'മാലിഗ്നൻ്റ്' ഒന്നരമണിക്കൂർ ദൈർഘ്യത്തിൽ കൂടുതൽ ചിന്തിക്കാതെ ഒത്തിരി ആസ്വദിച്ചു കാണാനുള്ള സിനിമയാണ്.
വല്ലാത്തൊരു ഫീൽ നൽകുന്ന സൗണ്ട് മിക്സിങ് , കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന കളറിംഗ് തുടങ്ങി ടെക്നിക്കൽ മേഖലയെല്ലാം സ്ട്രോങ്ങാണ്. കഥയെക്കുറിച്ച് കൂടുതൽ അറിയാതെ കണ്ടു തുടങ്ങിയാൽ
സമീപകാല ജെയിംസ് വാൻ ചിത്രങ്ങളിൽ ഏറ്റവും മികച്ചത് 'മലിഗ്നൻ്റ്' പ്രേക്ഷകന് നൽകും.

My Rating :  4/5

next 》》 മിഡ്നൈറ്റ്

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

2 comments: