Search This Blog

THOUGHTS ON🔹 "മോഹൻകുമാർ ഫാൻസ് "

🔹 1040. " മോഹൻകുമാർ_ഫാൻസ് "

Gnr :-  MeloDrama
Lang :- മലയാളം
കഥ ആവശ്യപ്പെടുന്ന വികാരങ്ങളിലൂടെ കഥാപാത്രങ്ങൾ സഞ്ചരിക്കുമ്പോൾ ആ കഥ കാണുന്ന പ്രേക്ഷകനും കണക്ട് ചെയ്യാൻ സാധിക്കും...
എന്നാൽ ജിസ് ജോയ് ചിത്രങ്ങളിൽ കഥയുടെ ഡെപ്ത്തിനേക്കാൾ  കഥാപാത്രങ്ങളെക്കൊണ്ട് അസഹ്യമായ ഓവർ മെലോഡ്രാമ ഡയലോഗുകൾ കുത്തി നിറയ്ക്കുമ്പോൾ മുൻ ചിത്രങ്ങളേക്കാൾ അരോചകമാണ് മോഹൻകുമാർ ഫാൻസ്.

കളർഫുൾ ഫ്രെയിംസ്, കേൾക്കാൻ രസം തോന്നുന്ന മെലഡികൾ,  ഫീൽഗുഡ് ജോണറിലുള്ള കഥ പറച്ചിൽ..... തുടങ്ങി ടിവി ടെലികാസ്റ്റിംഗിൽ റിപീറ്റ് വാല്യൂ സ്വന്തമാക്കാവുന്ന അതേ സേഫ് സോണിൽ തന്നെയാണ് ഇത്തവണയും ജിസ് ജോയ് കൈവെച്ചിട്ടുള്ളത്..

ഒരു മുൻകാല അഭിനേതാവ് അയാളുടെ വർഷങ്ങൾക്കുശേഷമുള്ള തിരിച്ചുവരവ്, അതിനുള്ള അംഗീകാരം നേടിയെടുക്കാൻ വേണ്ടിയുള്ള കൂട്ടുകാരുടെ തത്രപ്പാട്... ഈ ഒരു ചെറിയ കഥയിൽ അനാവശ്യ രംഗങ്ങളുടെ കുത്തൊഴുക്ക് കാരണം 0TTയിൽ പോലും ഒറ്റയിരുപ്പിൽ കണ്ടുതീർക്കാൻ എനിക്ക് സാധിച്ചിട്ടില്ല..

വിനയ് ഫോർട്ട് - ഈ സിനിമയിലെ ഏറ്റവും ഗംഭീര പെർഫോ പുള്ളിയുടേതാണ്. സരോജ് കുമാർ ലൈറ്റ് വേർഷൻ ആണെങ്കിലും ഒരു യുവതാരത്തിൻറെ കാട്ടിക്കൂട്ടലുകൾ സിനിമയിലുടനീളം ചിരിച്ചു തന്നെ കണ്ടുതീർക്കാം...

ഇക്കണക്കിന് പോയാൽ ലാലുഅലക്സ്സിനു ശേഷം ഫീൽഡിൽനിന്ന് ഔട്ടാകാപോകുന്ന അഭിനേതാവായിരിക്കും സിദ്ദിഖ്... കുഞ്ചാക്കോ നായകൻ ആണെങ്കിലും സിനിമയിലുടനീളം ചേരാത്ത വേഷത്തിൽ നിൽക്കുന്നതുപോലെ ഫീൽ ചെയ്യുന്നുണ്ട്, നായിക ആണെങ്കിൽ മിസ്സ്കാസ്റ്റിംഗിൻ്റെ ഉത്തമഉദാഹരണവും.

സംവിധായകൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിൻ്റെ , അയാൾ അത് ആസ്വദിക്കുന്നതിൻ്റെ ഫലമാണ് മോഹൻകുമാർ ഫാൻസ്... ജിസ് ജോയ് മറ്റ് ജോണറുകളിൽകൂടെ ചിത്രങ്ങൾ ചെയ്യട്ടെ, കാണാനത് ആഗ്രഹമുണ്ട്.
#BelowAverage 

My Rating : 1.5/5

next 》》 #Banshee 

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: