Search This Blog

Thoughts on🔹 118

🔹 118

Gnr :- Thriller 
Lang :- തെലുഗു
ഒരു പാർട്ടിയ്ക്കിടെ റിസോർട്ടിൽ താമസിക്കേണ്ടിവരുന്ന നായകൻ, അവിടെവെച്ച് ഒരു പെൺകുട്ടിയെ ആരൊക്കെയോ ചേർന്ന് ക്രൂരമായി ആക്രമിക്കുന്നതായ് സ്വപ്നം കാണുന്നു. 
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതേ സ്വപ്നം വീണ്ടും കാണുന്നു.
തുടർന്ന് ആ പെൺകുട്ടി ആരാണെന്നും അവൾക്ക് എന്താണ് സംഭവിച്ചതെന്നും അന്വേഷിച്ചിറങ്ങുന്ന ജേർണലിസ്റ്റായ നായകൻ്റെ കഥയാണ് ഈ തെലുങ്കു ചിത്രം പറയുന്നത്.

ലൂസിഡ് ഡ്രീമിങ് പോലുള്ളവ കഥാഗതിയിൽ വരുന്നുണ്ടെങ്കിലും, നല്ലൊരു ത്രില്ലർ ഒരുക്കാനുള്ള കഥാപശ്ചാത്തലമുണ്ടെങ്കിലും തിരക്കഥയിൽ ചിത്രം അമ്പേ പാളിപോകുന്നുണ്ട്. അതുകൊണ്ടുതന്നെ കഥയിൽ വരുന്ന വഴിത്തിരിവുകളെല്ലാം ചിത്രത്തിൽ നന്നായി മുഴച്ചു നിൽക്കുന്നുമുണ്ട്. 

NTr ഫാമിലിയിലെ "നന്ദമുരി കല്യൺ റാം" നായകവേഷം ചെയ്ത ഈ ചിത്രം ഒരു ടൈം പാസ് ത്രില്ലർ ചിത്രമെന്ന് ഒറ്റവാക്കിൽ പറയാം. തെലുങ്കിൽ വലിയ വിജയം സ്വന്തമാക്കിയ ഈ ചിത്രം എടുത്തുപറയത്തക്ക പോരായ്മകൾ ഒരുപാടുണ്ടെങ്കിലും ആകെത്തുകയിൽ കണ്ടിരിക്കാവുന്ന ചിത്രമാണ്.

"My Rating : 2/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: