Search This Blog

Thoughts on🔹"ഗൗതമൻ്റെ രഥം"

🔹"ഗൗതമൻ്റെ രഥം"

Gnr :-  Drama 
Lang :- മലയാളം
എന്തുകൊണ്ടൊക്കെയോ കാണാതെ മാറ്റിവെച്ച 2 സിനിമകളായിരുന്നു അന്വേഷണവും ഗൗതമൻ്റെ രഥവും.
സൂഫിയും സുജാതയ്ക്കും , അന്വേഷണത്തിനും ശേഷം ഈ ലോക്ഡൗൺ സീസണിൽ കാണുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ഗൗതമൻ്റെ രഥം.

-Yadu EZr

കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞു കൊടുത്ത കഥയിലൂടെ കാറിൽ കയറാനും ഓടിക്കാനും മോഹിച്ചു നടക്കുന്ന ഗൗതമൻ. അങ്ങനെ പതിനെട്ടാം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് എടുത്ത അവന് അച്ഛൻ ഒരു കാർ വാങ്ങി കൊടുക്കുന്നു, നാനോ കാർ.

വലിയ കാറുകൾ മനസ്സിൽ കണ്ട് മോഹിച്ചുനടന്ന ഗൗതമന് 'നാനോ' പോലൊരു ചെറിയ കാർ അംഗീകരിക്കാൻ സാധിക്കുന്നില്ല. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

ഗൗതമൻ്റെ രഥം നല്ലൊരു സിനിമയാണ്, വലിയ ബോറടിയില്ലാതെ രണ്ടുമണിക്കൂർ കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ചെറിയൊരു നല്ല സിനിമ.

ആദ്യ വാഹനം നമുക്കെല്ലാവർക്കും പ്രിയപ്പെട്ടത് തന്നെയായിരിക്കും. അതു നൽകുന്ന ഓർമ്മകൾ എത്രകാലം കഴിഞ്ഞാലും നമുക്കുള്ളിൽ തന്നെ ഉണ്ടാവുകയും ചെയ്യും. 
അത്തരം ഓർമ്മ പുതുക്കലുകൾക്ക്കൂടി ഈ സിനിമ ഭാഗമാകുന്നുണ്ട്.

"My Rating : 3/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: