Search This Blog

Thoughts on🔹"റെഡി OR നോട്ട്"

🔹"റെഡി OR നോട്ട്"

Gnr :- Thriller Drama
Lang :- ഇംഗ്ലീഷ്
പലരുടെയും തള്ളി മറിക്കൽ കേട്ട്കൊണ്ട് കണ്ടതു കൊണ്ടാകണം റെഡി OR നോട്ട് ചോരക്കളി മാത്രം കാണിച്ച് നനഞ്ഞ പടക്കം പോലെ ചീറ്റിപോയ പടമായാണ് അനുഭവപ്പെട്ടത്.

- Yadu EZr

വലിയ കുടുംബത്തിലേക്ക് വിവാഹം കഴിച്ചുവന്ന നായിക, വിവാഹരാത്രി അവർ നടത്തേണ്ടി വരുന്ന ഒരു ഗെയിം. അതിനു പിന്നിലെ ചതികൾ, ഇതേ തുടർന്ന് നടക്കുന്ന കാര്യങ്ങൾ. 
ഇതെല്ലാമാണ് ഒന്നരമണിക്കൂർ ദൈർഘ്യത്തിൽ "റെഡി OR നോട്ട്" എന്ന ഈ ചിത്രം പറയുന്നത്.

ചോരകളിയും വയലൻസും കാണിച്ച് കാണുന്ന പ്രേക്ഷകൻ്റെ അറപ്പിനെ ഉണർത്തുന്ന പടങ്ങൾ ഉണ്ട്, അവയിലേക്ക് ഒന്ന് കൂടി സൃഷ്ടിക്കാനാണ് ഈ ചിത്രത്തിൻറെ അണിയറക്കാർ അഹോരാത്രം പരിശ്രമിച്ചത്. എന്നാൽ എനിക്ക് തോന്നിയത്
ആ പരിശ്രമം പോലും ഏറ്റില്ല എന്ന് തന്നെയാണ്.

ഒരു മേഖലയും ഉഗ്രനെന്ന് പറയാൻ സാധിക്കാത്ത ഒരു സാധാ ശരാശരി ചിത്രം. 

"My Rating : 2/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: