Search This Blog

Thoughts on🔹"ഗ്രേഹൗണ്ട്"

🔹ഗ്രേഹൗണ്ട്

Gnr :- War Drama  
Lang :- ഇംഗ്ലീഷ്
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ  പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്, ബ്രിട്ടനിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് സാധന സാമഗ്രികളുമായി കടൽമാർഗം യാത്രതിരിച്ച കപ്പലുകൾക്ക് വിമാനങ്ങളും യുദ്ധകപ്പലുകളുമാണ് സംരക്ഷണം നൽകുന്നത്. 
ബ്ലാക്ക് പിറ്റിലൂടെ വിമാനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കാത്തത് കൊണ്ട് ബാക്കിയുള്ള ദൂരം ഗ്രേഹൗണ്ട് എന്ന യുദ്ധക്കപ്പലിന് സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വരുന്നു. പിന്നീട് കടലിൽ വെച്ച് ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളും യുദ്ധ രംഗങ്ങളുമാണ് സിനിമ കാണിക്കുന്നത്.

ആദ്യത്തെ പത്ത് മിനിറ്റ് കൊണ്ട് തന്നെ ട്രാക്കിൽ കയറുന്ന സിനിമ പിന്നീട് അവസാന രംഗം വരെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നുണ്ട്. 

രണ്ടു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ഈ സിനിമ
ഭൂരിഭാഗവും യുദ്ധ രംഗങ്ങൾ തന്നെയാണ് കാണിക്കുന്നത്,  ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവർക്കുള്ള ക്വാളിറ്റി ചിത്രമാണ് ഗ്രേഹൗണ്ട്.

"My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: