Thoughts on🔹"Boy missing"
🔹"BOY MISSING"
Gnr :- Mystery Thriller
Lang :- സ്പാനിഷ്
"ദി ബോഡി, ഇൻവിസിബിൾ ഗസ്റ്റ്, ജൂലിയാസ് ഐസ്" എന്നിങ്ങനെ അമ്പരപ്പിച്ച സ്പാനിഷ് ത്രില്ലറുകളുടെ അമരക്കാരനായ ഓറിയോൾ പൗളോ തിരക്കഥയൊരുക്കിയ മിസ്റ്ററി ത്രില്ലറാണ് "ബോയ് മിസ്സിംഗ്".
കാട്ടിലൂടെയുള്ള റോഡിൽ നിന്നും അവശതയോടെ നടന്നു പോകുന്ന ഒരു കുട്ടിയെ പോലീസ് കാണുകയും എങ്ങനെ അവിടെ എത്തി എന്നന്വേഷിക്കുകയും ചെയ്യുന്നു, തുടർന്ന് കുട്ടിയെ ആശുപത്രിയിൽ ആക്കുകയും വിളിപ്പിക്കുകയും ചെയ്യുന്നു.
പ്രസിദ്ധയായ വക്കീലായിരുന്നു അമ്മ.
തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി ഒരാളെ ചോദ്യം ചെയ്യുകയും.............
അല്ലെങ്കിൽ വേണ്ട നിങ്ങൾ സിനിമ കാണൂ (!), ആ ത്രില്ല് പറഞ്ഞ് നഷ്ടപ്പെടുത്തുന്നില്ല.
സ്പാനിഷ് ത്രില്ലറുകളുടെ പ്രധാന പ്രത്യേകത
അവ നമുക്ക് നൽകുന്ന മിസ്റ്ററി ഫീൽ തന്നെയാണ്, ഈ ചിത്രം ആവശ്യപ്പെടുന്ന കഥാഗതിയും അതുതന്നെയാണ്.
അധികം വലിച്ചു നീട്ടാതെ കാണുന്ന പ്രേക്ഷകനെ ഇഷ്ടപ്പെടുത്തുംവിധം ആദ്യവസാനം സിനിമ നല്ലൊരനുഭവമാകുന്നുണ്ട്.
"My Rating : 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: