Search This Blog

Thoughts on🔹" KHOJ "

 🔹"KHOJ"

Gnr :-  Thriller

Lang :- ബംഗാളി 

🔹 കുറേ കാലമായ് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായങ്ങൾ കണ്ട ത്രില്ലർ ചിത്രമാണ് Khoj. 


സയൻ എന്ന പോലീസുക്കാരനിലൂടെയാണ് ചിത്രം ആരംഭിക്കുന്നതും കഥ പറയുന്നതും. പുതിയ സ്റ്റേഷനിലേക്ക് Join ചെയ്യാനെത്തുന്ന ഇയാൾ വഴിയിലെ ഒരു വീട്ടിൽ നിന്നും സ്ത്രീയുടെ കരച്ചിൽ കേൾക്കുന്നു. 

 ഇത്  അന്വേഷിച്ച് ആ വീട്ടിലേക്ക് പോകന്ന അയാൾക്ക്  നിരാശപ്പെടേണ്ടി വരുന്നു. ഒരു ഡോക്ടറും ഭാര്യയും താമസിക്കുന്ന വീടാണത് എന്ന് ആദ്യ അന്വേഷണത്തിൽ സയൻ മനസ്സിലാക്കുന്നു. 

എന്നാൽ അടുത്ത ദിവസം ആ വീട്ടിൽ താമസിക്കുന്ന ഡോക്ടർ തന്റെ ഭാര്യയെ കാണാനില്ല എന്ന കേസ് പറയാൻ സ്റ്റേഷനിലെത്തുന്നു. 

തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ബംഗാളി ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രം 9 ഇന്റർനാഷണൽ അവാർഡുകളടക്കം ഒത്തിരി പ്രശംസ പിടിച്ച് പറ്റിയ ചിത്രം കൂടിയാണ്. അർക്ക ഗാംഗുലി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സയൻ ബോസ്സ് എന്ന യുവ പോലീസുക്കാരനായ് വിക്രം ചാറ്റർജി വേഷമിട്ടു.

ഈ ചിത്രത്തേ വാനോളം പുകഴ്ത്തുന്ന ഒത്തിരി നിരൂപണങ്ങൾ വായിച്ചിരുന്നു. ആകാംഷഭരിതരാക്കുന്ന ഗംഭീര ത്രില്ലർ എന്നൊക്കെ പലരും പറഞ്ഞതും കേട്ടിരുന്നു. എന്നാൽ പ്രധാന താരങ്ങളുടെ മെച്ചപ്പെട്ട പ്രകടനവും കാഴ്ച്ചയിൽ വ്യത്യസ്ഥമായ കഥാപശ്ചാത്തലവും മാറ്റിനിർത്തിയാൽ കഥയോ കഥാഗതിയോ ത്രില്ലടിപ്പിക്കുന്നില്ല. അത് ചിത്രത്തിന്റെ പോരായ്മയല്ലെങ്കിൽ കൂടി സ്ലോപേസ് ത്രില്ലറുകളും കണ്ടിഷ്ട്ടപ്പെടുന്ന എനിക്ക് ഈ ചിത്രം ശരാശരി മാത്രമായാണ് അനുഭവപ്പെട്ടത്.

മിസ്റ്ററി മൂഡ് ക്രിയേറ്റ് ചെയ്ത് റിയലിസ്റ്റിക്ക് പാത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ക്ലൈമാക്സ് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളു.

വലിയ പ്രതീക്ഷകളില്ലാതെ സമീപിച്ചാൽ തൃപ്ത്തി നൽകിയേക്കാവുന്ന സാധാരണ ചിത്രമാണിത്. അത്യാവശ്യം ത്രില്ലർ ചിത്രങ്ങൾ കാണുന്ന പ്രേക്ഷകന് Khoj ആവർത്തനവിരസ്സത അനുഭവപ്പെടുത്തിയേക്കും.


"My Rating :- 2.5/5"


ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.

- @YaduEzr

No comments: