Search This Blog

Thoughts on🔹മർദ്ദാനി 2

വെറുപ്പുകൊണ്ട് അമ്മാനമാടുന്ന ഒരു വില്ലൻകഥാപാത്രവും ചടുലതയോടെ, വേഗതയിൽ കഥപറയുന്ന ഇൻവെസ്റ്റിഗേഷൻ ആഖ്യാനവും ഈ ചിത്രത്തെ ഇഷ്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

🔹മർദ്ദാനി 2

Gnr :- Investigation Thriller 
Lang :-  ഹിന്ദി
പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ വളരെ മൃഗീയമായി ഭയമില്ലാതെ കൊല്ലുന്ന ഒരു സൈക്കോപാത്ത്. സ്ഥിരം കണ്ടുവരുന്ന കൂർമബുദ്ധികാരനൊന്നുമല്ല കഥാപാത്രം, അധികം പ്രായം തോന്നിക്കാത്ത ഒരു പയ്യൻ.
സിനിമ തുടങ്ങുന്നതു തന്നെ ഇയാളെ കാണിച്ചുകൊണ്ടാണ്. 

പോലീസിനെ വെല്ലുവിളിച്ചു കൊണ്ട് തുടരെ കൊലപാതകങ്ങൾ നടത്തുന്ന ശിവ് പ്രസാദ് യാദവും അന്വേഷണ ഉദ്യോഗസ്ഥയായ ശിവാനി IPS ഉം അവരുടെ അന്വേഷണവും ക്യാറ്റ്&മൗസ് പ്ലേയുമെല്ലാമായ് ഒറ്റയിരുപ്പിൽ കണ്ടുതീർക്കാൻ സാധിക്കുന്ന നല്ലൊരു ചിത്രമാണിത്.

റാണി മുഖർജിയുടെ നായിക വേഷം മികച്ചതായിരുന്നു.
വില്ലൻ വേഷം ചെയ്ത ആളോട് ഈ സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും തോന്നുന്ന ഒരു ദേഷ്യം ക്ലൈമാക്സ് രംഗങ്ങളിൽ കയ്യടി നേടാൻ സഹായിച്ചിട്ടുണ്ട്.

യഷ് രാജ് ഫിലിംസിൻ്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച് ഗോപി പുത്രൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ചെറിയ ബഡ്ജറ്റിൽ ഒരുക്കി വലിയ വിജയം കൈവരിച്ചതാണ്.

Yadu EZr

ചെറിയ ദൈർഘ്യത്തിൽ ചടുലത നിലനിർത്തിക്കൊണ്ട് പ്രേക്ഷകനെ ഇഷ്ടപ്പെടുത്തും വിധം നല്ലൊരു കഥ പറയുകയാണ് മർദ്ദാനി 2. ആദ്യ ഭാഗവുമായി കഥാപരമായി യാതൊരു ബന്ധവും ചിത്രത്തിനില്ല. അതുകൊണ്ട് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി സമീപിക്കാം.

"My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: