Search This Blog

Thoughts on🔹 ഭരത്ചന്ദ്രൻ IPS

🔹 ഭരത്ചന്ദ്രൻ IPS

Gnr :- Action Thriller
Lang :- മലയാളം
2001ൽ K മധു സംവിധാനം ചെയ്ത 'നരിമാൻ' എന്ന ചിത്രം 
തീയേറ്ററിൽ നിന്നും കണ്ട് ഒരുപാട് ഇഷ്ടപ്പെട്ട 
ആ കാലത്തെ സിനിമകളിലൊന്നാണ്. ആ ചിത്രത്തിന് ശേഷം 
സുരേഷ് ഗോപിയുടെ 'സ്വപ്നം കൊണ്ടൊരു തുലാഭാരം' എന്ന ശരാശരി സിനിമ മാറ്റിനിർത്തിയാൽ വർഷാവർഷം വരുന്ന തട്ടിക്കൂട്ടുകൾ കൊണ്ട് കരിയർ ഒരു വിധം നശിച്ചിരിക്കുന്ന സമയത്താണ് തീപ്പൊരി സംഭാഷണങ്ങളിലൂടെ പേരെടുത്ത എഴുത്തുകാരൻ രഞ്ജിപണിക്കർ ആദ്യമായി സംവിധാനം ചെയ്ത് , 1994ലെ ബ്ലോക്ക്ബസ്റ്റർ കമ്മീഷണറിൻ്റെ  രണ്ടാം ഭാഗം തീയറ്ററുകളിൽ എത്തുന്നത്. 
'ഭരത് ചന്ദ്രൻ IPS' സുരേഷ്ഗോപിയുടെ മാത്രമല്ല അത്തരം ഹൈവോൾട്ടേജ് സിനിമകളുടെ കൂടി തിരിച്ചു വരവായിരുന്നു.

-Yadu EZr

ഭൂരിഭാഗം മലയാളികളും കണ്ടിരിക്കാൻ സാധ്യതയുള്ള സിനിമയാണ് ഭരത് ചന്ദ്രൻ IPS. സുരേഷ് ഗോപിയുടെ മിന്നുന്ന പ്രകടനവും സായികുമാറിൻ്റെ ഒത്ത വില്ലൻ വേഷവും തുടങ്ങി ആക്ഷൻ ത്രില്ലർ പ്രേമികളുടെ പൾസറിഞ്ഞെടുത്ത നല്ലൊരു ചിത്രമാണിത്.

മുസ്ലിം നേതാവ് മായമ്പരം ബാബയുടെ മരണവും  ശേഷം മലബാറിൽ നടക്കുന്ന കലാപങ്ങളും ഇതന്വേഷിക്കാനെത്തുന്ന ഭരത് ചന്ദ്രനും അയാൾക്ക് എതിരിടേണ്ടിവരുന്ന ജനമ്പ് ഹൈദരലി ഹസ്സനും അങ്ങനെ പ്രേക്ഷകനെ ഒന്നടങ്കം ഒപ്പം കൂട്ടി കഥപറയാൻ ഈ ത്രില്ലർ ചിത്രത്തിനു സാധിച്ചു.

പലയാവർത്തി കണ്ടിട്ടും ബോറടിക്കാത്ത ഈ ചിത്രത്തിന് എടുത്തുപറയേണ്ട പോരായ്മ, 
കമ്മീഷണറടക്കം പല ചിത്രങ്ങളിലും രഞ്ജി പണിക്കർ എഴുതിവെച്ച  ഒത്തിരി രംഗങ്ങൾ വീണ്ടും അതേപടി കാണാൻ സാധിക്കുന്നുണ്ട് എന്നതാണ്. അവയൊക്കെ മികച്ച അവതരണം കൊണ്ട് പോരായ്മയറിയിക്കാതെ ചിത്രത്തിൽ വന്നു പോകുന്നുമുണ്ട്.

മികച്ച അഭിനേതാക്കളുടെ നല്ല കഥാപാത്രങ്ങൾ, സിനിമയുടെ താളം നിലനിർത്തിക്കൊണ്ടുള്ള  ഛായാഗ്രഹണവും എഡിറ്റിംഗും, പശ്ചാത്തലസംഗീതവും.
അങ്ങനെ എല്ലാംകൊണ്ടും
ഈ ജോണർ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഭരത് ചന്ദ്രൻ IPS നല്ലൊരനുഭവം തന്നെയാകും.

"My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

Reco. - #ശിവം

No comments: