Thoughts on🔹" ഇരണ്ടാം കുത്ത് 🔞+"
🔹" ഇരണ്ടാം കുത്ത് "
Gnr :- Horror comedy
Lang :- തമിഴ്
ഇരുട്ടറയിൽ മുരട്ടുകുത്ത് എന്ന വിജയചിത്രത്തിൻ്റെ രണ്ടാംഭാഗമാണ് ഇരണ്ടാം കുത്ത്.
നായികമാരേയും ഗ്ലാമറസ് രംഗങ്ങളും ഹൈലൈറ്റ് ചെയ്ത ഇരുട്ടറയിൽ നിന്ന് രണ്ടാം കുത്തിൽ എത്തുബോൾ നായകൻ്റെ ഡബിൾ മീനിംഗ് കോമഡിയിൽ മാത്രം കൂടുതൽ ശ്രദ്ധകൊടുത്തതായ് അനുഭവപ്പെട്ടു.
മേനി പ്രദർശനവും അതുവഴി രണ്ടരമണിക്കൂർ എയറിൽ നിർത്തുന്ന എൻങ്കേജ്ഡ് ഫീലും അതിനൊപ്പം ചെറിയൊരു കഥയും മാത്രമേ ഇത്തരം ചിത്രങ്ങളിൽ പ്രതീക്ഷിക്കാവു. എന്നാൽ ഇരണ്ടാം കുത്ത്
വേണ്ടത്ര കണ്ടൻ്റില്ലാത്തതിനാൽ പ്രതീക്ഷിച്ച രസമൊന്നും നൽകാത്ത ഒരു ശരാശരി അഡൾട്ട് ഹൊറർ കോമഡിയാണ് .
ഗൗതം കാർത്തിക് നായകനായ ആദ്യഭാഗത്തെ അപേക്ഷിച്ച് ഇത്തവണ സംവിധായകൻ സന്തോഷ് P ജയകുമാർ തന്നെയാണ് നായകനാകുന്നത്.
ഇത്തരം ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ തലവെയ്ക്കാം, അതല്ലാത്തവർ ഉറപ്പായും ഒഴിവാക്കേണ്ട ചിത്രം.
" My Rating : 1.5/5 "
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: