Thoughts on 🔹" SUCK ME SHAKSPEER 🔞+ "
🔹" SUCK ME SHAKSPEER "
Gnr :- COMEDY
Lang :- ജർമ്മൻ
ബാങ്ക് മോഷണകേസിൽ ജയിലിലായ സെക്കി മുള്ളർ എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുള്ളർ പണം ഏൽപ്പിച്ച സുഹൃത്തിനെ ചെന്ന് കാണുകയും അന്ന് ആ പണം കുഴിച്ചിട്ട സ്ഥലത്ത് ഇപ്പോൾ പുതിയ ജിംനേഷ്യമുണ്ടെന്നും അറിയുന്നു. ശേഷം ആ പണത്തിനുവേണ്ടി കാവൽക്കാരന്റെ തസ്തികയിലേക്ക് അപേക്ഷിക്കുകയും ഒരു തെറ്റിദ്ധാരണ കാരണം, അദ്ദേഹത്തിന് പകരക്കാരനായ അധ്യാപകനായി ജോലി നൽകുകയും ചെയ്യുന്നു.
തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം കോമഡിയിലൂടെ പറയുന്നത്.
ഒമർ ലുലു ചിത്രങ്ങളുടെ ആഖ്യാന രീതിയെ ഓർമ്മിപ്പിക്കുംവിധം ചിത്രം ഒരു കളർഫുൾ കോമഡി എൻ്റർടൈനറാണ്. അത്യാവശ്യം ഡബിൾ മിനിങ്ങും അധികം വെറുപ്പിക്കാതെ കഥ പറച്ചിൽ രീതിയുമൊക്കെ ചിത്രത്തെ നേരമ്പോക്കിന് കണ്ടുതീർക്കാൻ സാധിച്ചു, ഈ ചിത്രത്തിൻ്റെ മൂന്നാംഭാഗമാണ് ഞാൻ ആദ്യമായി കണ്ടത്, ശേഷം ആദ്യഭാഗം കാണുകയാണ് ഉണ്ടായത്. ഇത്തരം പടങ്ങൾ കാണാൻ താല്പര്യപ്പെടുന്നുവർക്ക് വേണമെങ്കിൽ കണ്ടു നോക്കാം.
" My Rating : 2/5 "
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: