Thoughts on🔹" ബാൻഷി S03🔞+ "
🔹" ബാൻഷി S03 "
Gnr :- Thriller
Lang :- ഇംഗ്ലീഷ്
ഡാ _____, നെൻ്റെ _____ വർത്താനം കേട്ടാണ് ഡാർക്ക് കണ്ടത്, ഇജ്ജാതി _____ ജന്മത്തില്ല.
ലല്ലു:
_____ _____ കണ്ട പോലെ ആയല്ലോഡേയ്, കിളിപറന്ന് ല്ലേ!
പാ.ക്കു : ________, ൻ്റെ നെറ്റും സമയോം..
ലല്ലു : വല്ല്യമ്മായ്ടെ ____,
നെനക്ക് പറ്റ്യ ഒരയ്റ്റം ണ്ട്. ബാൻഷി.
ഇംഗ്ലീഷാ, കണ്ടോക്ക്.
പാ.ക്കു : ടൈം ട്രാവലെൻ്റെ ____യാണോടാ,
ലല്ലു : അല്ല ____, അടി, ഇടി, വെടി, _____ തുടങ്ങി പക്ക 18+ ഐറ്റം, ആർക്കും മനസ്സിലാകുന്ന ലാഗില്ലാത്ത നല്ല ത്രില്ലിംഗായ 4 സീസണും.
പാ.ക്കു : ഉവ്വോ👍! എന്ന ഓമനക്കുട്ടി😛
ലല്ലു : On Airലാടാ ___, _____🥴!
കിടിലൻ ഫസ്റ്റ് സീസൺ , നനഞ്ഞ പടക്കം പോലുള്ള സെക്കൻ്റ് സീസൺ. അതുകൊണ്ട് തന്നെ മൂന്നാം അങ്കം പ്രതീക്ഷയില്ലാതെ കാണാനിരുന്നു. അതിനു വിപരീതമായി സീരീസിലെ ഏറ്റവും മികച്ച സീസണാണ് 3 നൽകിയത്.
ഇമോഷണലി പ്രേക്ഷകനെ ഒപ്പം നിർത്തുന്ന ഈ സീസൺ ഹുഡ് - ചെയ്റ്റൺ കഥയിലൂടെയാണ് തുടങ്ങുന്നത്, ചെയ്റ്റൺ പോലീസ് സ്റ്റേഷൻ ആക്രമിക്കുന്ന രംഗം, രണ്ടു പ്രധാന സ്ത്രീ കഥാപാത്രങ്ങൾ മരിക്കുന്ന രംഗം, ഹുഡിനെ അറസ്റ്റ് ചെയ്യാൻ FBl ഓഫീസർ വരുന്നതും തുടർന്ന് സംഭവിക്കുന്നതുമായ രംഗങ്ങൾ, കായ് പ്രാക്റ്റർ - അമ്മ രംഗങ്ങൾ, സർവ്വോപരി ക്ലൈമാക്സും ബർട്ടൻ്റെ ഫൈറ്റും അടക്കം 10 എപ്പിസോഡും പ്രേക്ഷകന് ഒരേപോലെ ത്രില്ലിംഗ് എൻഗേജ്മെൻറ് നൽകിയ നല്ലൊരു മാസ്മസാല എൻ്റർട്രെയിനറാണ് ബാൻഷി S2.
നായകനും മുകളിൽ സ്കോർ ചെയ്യുന്ന വില്ലനും ഒപ്പം ആറ്റിട്യൂട് കിംഗായ ജോബും.
ഇവർക്കു വേണ്ടി മാത്രം നാലാം സീസൺ ഡൗൺലോഡ് ചെയ്യാവുന്ന രീതിയിലാണ് ഈ ഭാഗം അവസാനിപ്പിക്കുന്നത്.
പ്രകടനം കൊണ്ട് ആരും മോശമല്ല, അവതരണം കൊണ്ട് ടീംബാൻഷി ഇഷ്ട്ടം പിടിച്ചുപറ്റുന്നുമുണ്ട്.
മുൻ സീസണുകളെ പോലെ ന്യൂഡിറ്റി ഒരുപാട് ഇല്ലാത്ത ( അതുകൊണ്ടുതന്നെ റബേക്കാ, സിയോബെൻ, ക്യാരി, നോള.... തുടങ്ങിയവർ മറ്റു സീസണുകളെ അപേക്ഷിച്ച് ഒരുപാട് നേരം സ്ക്രീനിൽ ഇല്ല ), മറ്റു ബാക്ക് സ്റ്റോറികളിലേക്ക് ഒരുപാട് പോകാത്ത
ഈ സീസൺ എന്നെ സംബന്ധിച്ച് പൂർണതൃപ്ത്തിയാണ്
നൽകിയിട്ടുള്ളത്.
" My Rating : 4/5 "
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: