Thoughts on🔹നോ മേഴ്സി (2019)
കണ്ടു കണ്ടു കണ്ടു മടുത്ത ഒരു കഥ, തെറ്റില്ലാത്ത ആഖ്യാനത്തിൽ വീണ്ടുമൊരു വട്ടം കണ്ടു തള്ളാവുന്ന രീതിയിൽ ഒരുക്കി വെച്ചതാണ് നോ മേഴ്സി എന്ന 2019ലെ റിവഞ്ച് ത്രില്ലർ ചിത്രം.
🔹നോ മേഴ്സി (2019)
Gnr :- Revenge Thriller
Lang :- കൊറിയൻ
പുറത്തിറങ്ങിയ രണ്ടാംനാൾ സ്കൂളിൽ പോയ അനിയത്തി മിസ്സാകുന്നു. ഒരു ചുവന്ന ഗൗണുമിട്ട് ചേച്ചി പുറത്തിറങ്ങുകയാണ്.
പിന്നീട് അടി ഇടി വെടി ഒടുക്കം ശുഭം.
പെൺവാണിഭത്തിൽ തുടങ്ങി റിവഞ്ചിൽ എത്തുന്ന കഥാഗതി. എളുപ്പം പ്രേക്ഷകന് ഊഹിക്കാവുന്ന ഒരു കഥയാണ് ചിത്രത്തിന് പറയാനുള്ളതെങ്കിൽ കണ്ടിരിക്കാൻ തോന്നാത്ത വിധം ബോറടിപ്പിക്കുന്ന ഒന്നായി തീരും സിനിമ, എന്നാൽ ഇവിടെ തെറ്റില്ലാത്ത പ്രകടനം കൊണ്ടും ചടുലത ഉള്ള മേക്കിങ് കൊണ്ടും കണ്ടു മറക്കാവുന്ന രീതിയിൽ ഒരുക്കിവെച്ചിട്ടുണ്ട്.
റിവഞ്ച് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് വേണമെങ്കിൽ കണ്ടു നോക്കാം, അതല്ല ഇത്തരം ചിത്രങ്ങൾ കണ്ടു തുടങ്ങുന്നവർക്ക് 2010ൽ ഇതേ പേരിൽ ഒരു യമണ്ഡൻ ത്രില്ലർ കൊറിയക്കാർ തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. കണ്ടു അമ്പരപ്പെടാം.
"My Rating : 2.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: