Search This Blog

Thoughts on🔹"തിട്ടം ഇരണ്ട് PLAN_B"

🔹"തിട്ടം ഇരണ്ട് PLAN_B"

Gnr :-  Thriller 
Lang :- തമിഴ്
ഈ സിനിമയ്ക്കാധാരമായ ആ കൊറിയൻ ചിത്രം (Rainbow eyes) കണ്ടതുകൊണ്ട് പറയാൻ വെച്ച ആ ഞെട്ടിക്കുന്ന ട്വിസ്റ്റ് അതിൻ്റെ പരിപൂർണ്ണതയിൽ എൻജോയ് ചെയ്യാൻ സാധിക്കാതെ പോയെന്നത് സിനിമയുടെ പോരായ്മയല്ല, 
അതുകൊണ്ടുതന്നെ OTT റിലീസിൽ ത്രില്ലറെന്നും പറഞ്ഞ് പടച്ചുവിടുന്ന പാതിവെന്ത തട്ടിക്കൂട്ടുകൾക്കിടയിൽ 
"#തിട്ടം_ഇരണ്ട്_PLAN_B" വേറിട്ട് നിൽക്കുന്നുണ്ട്, തൃപ്ത്തിപ്പെടുത്തുന്നുണ്ട്.

My Rating : 4/5

പോലീസ് ഉദ്യോഗസ്ഥയായ ആതിര ഒരു യാത്രയ്ക്കിടെ അർജുനെന്ന വ്യക്തിയെ കണ്ടുമുട്ടുന്നതും അവർക്കിടയിലെ സൗഹൃദവും പറഞ്ഞു തുടങ്ങുന്ന ചിത്രം
 പിന്നീട് ആതിരയുടെ സ്കൂൾമേറ്റ് ദീപയുടെ മിസ്സിംഗ് കേസ് അന്വേഷണത്തിലൂടെ നല്ലൊരു ത്രില്ലറിലേക്ക് വഴിമാറുന്നു.

ഒരുപാട് ട്വിസ്റ്റുകളും , ആരെയും ബോറടിപ്പിക്കാത്ത ആഖ്യാനവും, കഥാപാത്രങ്ങൾക്കുവേണ്ട മികച്ച പ്രകടനങ്ങളും  ചിത്രം നൽകുമ്പോൾ രണ്ടു മണിക്കൂറെന്ന ദൈർഘ്യം വളരെ വേഗത്തിൽ തന്നെ കടന്നുപോകുന്നുണ്ട്.

SONY LIVൽ സ്ട്രീം ചെയ്ത 'Plan B' തമിഴിലെ മൾട്ടി ടാലെൻ്റായ വിഘ്നേഷ് കാർത്തിക്കാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഐശ്വര്യ രാജേഷെന്ന അഭിനേത്രിയുടെ വെറുതെ പോകുന്ന കരിയറിൽ നല്ലൊരു ബ്രേക്ക് തന്നെയായിരിക്കും ഈ ചിത്രം. തീയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ വലിയൊരളവിൽ അംഗീകരിക്കപ്പെട്ടേനെ.

'റെയിൻബോ ഐസ്' കാണാത്തൊരു പ്രേക്ഷകനാണെങ്കിൽ പ്രതീക്ഷയ്ക്കും മുകളിൽ നിൽക്കുന്നൊരു Goosebumps മൊമൻ്റായിരിക്കും സിനിമയുടെ ട്വിസ്റ്റ് നൽകുക, അതല്ലാത്തവർക്കും സിനിമ നന്നായിത്തന്നെ ആസ്വദിക്കാം. 

My Rating : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: