Thoughts on🔹 " കള "
മൈരിനൊക്കെ വെറും മൈര് വിലയായി തുടങ്ങിയല്ലേ,
#കള അവതരണം കൊണ്ട് കയ്യടി നേടുന്ന ചിത്രമാണ്.
🔹 " കള "
Gnr :- ACTION '
Lang :- മലയാളം
ചെറിയൊരു കഥയിൽ ഡെവലപ്പ് ചെയ്ത എന്നാൽ കാണുന്നവരെ എൻഗേജ് ചെയ്യിപ്പിക്കാൻ കെൽപ്പുള്ള രണ്ടാംപകുതി, സിനിമയുടെ കാതലായ ആക്ഷൻ രംഗങ്ങളും ഗംഭീര സിനിമാട്ടോഗ്രഫിയും. കള ആകെത്തുകയിൽ നിരാശപ്പെടുത്താത്ത ചിത്രമാണ്.
അപ്പൻ്റെ മെഡിക്കൽ ചെക്കപ്പ് ദിവസം, ഭാര്യയും മകനും വീട്ടിലില്ലാത്ത ആ ദിവസം ഷാജി സ്വന്തം വീട്ടിൽനിന്ന് ഒരു മോഷണത്തിന് ശ്രമം നടത്തുന്നു... എന്നാൽ ചെയ്തു വെച്ചതിനു പകരം ചോദിക്കാനെന്നോണം മറ്റൊരാൾ ഷാജിക്ക് എതിരായ് അവിടെയെത്തുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള സംഘർഷമാണ് കഥാപശ്ചാത്തലം.
ടോവിനോ, മൂർ ,ലാൽ, ദിവ്യ പിള്ള തുടങ്ങി അഭിനേതാക്കളെല്ലാം മികച്ചതായിരുന്നു, അതിൽ തന്നെ മൂർ കൈകാര്യം ചെയ്ത ആ വേഷം സിനിമയുടെ ആകെത്തുകയിൽ കയ്യടി നേടികൊടുക്കുന്നുണ്ട്.
എഡിറ്റിംഗ്, സൗണ്ട് മിക്സിങ്, വിഷ്വലി കൈകാര്യം ചെയ്ത ഗംഭീര രംഗങ്ങൾ, തുടങ്ങി സംവിധാനമികവ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കും. ആദ്യ പകുതിയിലെ ചില പോരായ്മകൾ മാറ്റിനിർത്തിയാൽ
തീയേറ്ററിൽ കാണാനുള്ള വകയുണ്ട് കള, മുൻ ചിത്രങ്ങളെ അപേക്ഷിച്ച് സിനിമയിൽ പ്രവർത്തിച്ചവരുടെയെല്ലാം ആത്മാർത്ഥമായ സമീപനം കളയിൽ കാണാനുണ്ട്.
My Rating : 3/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: