Thoughts on🔹" അലി "
🔹" അലി "
Gnr :- Drama
Lang :- മലയാളം
വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരുക്കിയ, ഒരു ഹോംഫിലിം കാണുന്ന ലാഘവത്തോടെ കണ്ടുതീർക്കാൻ സാധിക്കുന്ന,
ഒരു റിയൽ ലൈഫ് കഥാപാത്രത്തെ പ്രേക്ഷകന് നൽകുന്ന
രണ്ടരമണിക്കൂർ ചിത്രമാണ് അലി.
ആത്മഹത്യക്ക് ശ്രമിക്കുന്ന ഒരു സ്ത്രീയിൽ നിന്നാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്, തുടർന്ന് അവരുടെ ആ മനോനില തരണം ചെയ്യാൻ സുഹൃത്തുക്കൾ അലിയുടെ ജീവിതം അവർക്ക് പരിചയപ്പെടുത്തുന്നു.
കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട അലി ജീവിതത്തോട് പോരാടി തൻറെ അസുഖം നിഷേധിച്ച എല്ലാ കാര്യങ്ങളും നേടിയെടുത്ത , സംസാരിക്കുന്ന ഏതൊരാൾക്കും പോസിറ്റീവ് ഫീൽ സമ്മാനിക്കുന്ന അലിയുടെ ജീവിതമാണ് പിന്നീട് ചിത്രം പറയുന്നത്.
എടുത്തുപറയത്തക്ക പോരായ്മകൾ ഒരുപാടുണ്ട്, എന്നാൽ
ആകെത്തുകയിൽ ചിത്രം മോശമല്ല. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങൾ കാണാൻ താല്പര്യപ്പെടുന്നുവർക്ക് ഒരുവട്ടം കണ്ടു നോക്കാം.
[ Movie Link 🔗MOVIE ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: