Search This Blog

Thoughts on🔹" സീസൺ "

"എന്റെ പേര് ജീവൻ. ഈ മഞ്ഞുരാവിനേയും തെരുവ് വിളക്കുകളേയും എനിക്ക് വർഷങ്ങളായി കാണാൻ കഴിയില്ലെന്ന് അറിയുന്നതിൽ വളരെ വിഷാദമുണ്ട്, പക്ഷേ 
ഇപ്പോൾ ഖേദിക്കുന്നതിൽ വലിയ പ്രയോജനമൊന്നുമില്ല".

🔹സീസൺ

Gnr :- Revenge Thriller
Lang :- മലയാളം
പത്മരാജൻ എഴുതി സംവിധാനം ചെയ്ത് 1989 ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് സീസൺ.

വ്യത്യസ്തമായ മേക്കിങ് കൊണ്ടും പശ്ചാത്തലം കൊണ്ടും ആ കാലത്തേയും എക്കാലത്തെയും റിവഞ്ച് ത്രില്ലറുകളിൽ മുൻപന്തിയിൽ സ്ഥാനം പിടിക്കുന്ന ചിത്രമാണിത്.

കോവളത്തിലെ ടൂറിസ്റ്റ് റെസ്റ്റോറൻ്റും അവിടെ നടക്കുന്ന ബ്രൗൺഷുഗർ, മയക്കുമരുന്ന് ഡീലുകളുമൊക്കെയായ് കഥ പറഞ്ഞുതുടങ്ങുന്ന ചിത്രം ജീവൻ എന്ന മോഹൻലാൽ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് നല്ലൊരു അനുഭവം തന്നെ നൽകുന്നുണ്ട്.

വേണുവിൻ്റെ ചായാഗ്രഹണവും ഇളയരാജയുടെ സംഗീതവും ഈ പത്മരാജൻ ചിത്രത്തെ എന്നും ഓർത്തുവെക്കാൻ പാകത്തിലുള്ള നല്ലൊരു ചിത്രമാക്കി മാറ്റിയിട്ടുണ്ട്.

[ link - MOVIE ]

ഈ അഭിപ്രായം വ്യക്തിപരമായി മാത്രം കാണുക.
-@YaduEZr

No comments: