Search This Blog

Thoughts on🔹"CONFIDENTIAL ASSIGNMENT "

🔹"കോൺഫിഡൻഷ്യൽ അസൈൻമെൻറ് "

Gnr :-   Action Thriller
Lang :-  കൊറിയൻ
നോർത്ത് കൊറിയയിൽ നിന്നും സൂപ്പർ നോട്ട് കറൻസിയുടെ കമ്മട്ടം മോഷ്ടിച്ച് സൗത്ത് കൊറിയയിലേക്ക് രക്ഷപ്പെട്ട ഒരു ഉദ്യോഗസ്ഥൻ, അയാളുടെ ആക്രമണത്തിൽ കൂട്ടാളികളെ നഷ്ടപ്പെട്ട കോപ്പ് പ്രതികാരം ചെയ്യാനും നഷ്ടപ്പെട്ട പ്ലെയ്റ്റ് തിരിച്ചെടുക്കാനും സൗത്ത് കൊറിയയിലേക്ക് പോകുന്നു, ഇയാളെ സഹായിക്കാൻ സൗത്ത് കൊറിയൻ പോലീസുദ്യോഗസ്ഥനെ ഗവൺമെൻറ് നിശ്ചയിക്കുന്നു. 
ശേഷം ഇവർ തമ്മിലുള്ള ത്രില്ലടിപ്പിക്കുന്ന രസിപ്പിക്കുന്ന കഥയാണ് 
കോൺഫിഡൻഷ്യൽ അസൈൻമെൻറ് എന്ന ഈ ചിത്രം പറയുന്നത്.

 രണ്ടാം ഭാഗത്തിന് വഴിയൊരുക്കി കൊണ്ട് അവസാനിപ്പിച്ച ഈ ചിത്രം വലുതായൊന്നും പ്രതീക്ഷിക്കാതെ നേരമ്പോക്കിന് ആശ്രയിക്കാവുന്ന സിനിമ കൂടിയാണ്. 

പ്രധാന താരങ്ങളുടെ മോശമല്ലാത്ത പ്രകടനം, നല്ല ആക്ഷൻ , ചേസിംഗ് രംഗങ്ങൾ പിന്നെ സിനിമയുടെ USP എന്നുപറയാവുന്ന അത്യുഗ്രൻ ബാഗ്രൗണ്ട് മ്യൂസിക്കും എല്ലാമായ് ഒരുവട്ടം കണ്ടാസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു ചിത്രമാണിത്.

"My Rating : 3/5"

No comments: