Search This Blog

Thoughts on🔹" BERLIN FILE "

🔹 1014. " BERLIN FILE "

Gnr :- ആക്ഷൻ ത്രില്ലർ
Lang :- കൊറിയൻ
അധികമാരും സജസ്റ്റ് ചെയ്യാത്ത,  എന്നാൽ കൊറിയൻ ബെസ്റ്റ് ത്രില്ലറുകൾ സെർച്ച് ചെയ്താൽ കാണാൻ സാധിക്കുന്ന ആക്ഷൻ - സ്പൈ ത്രില്ലർ ചിത്രമാണ് ബെർലിൻ ഫയൽ.

ഒരു രഹസ്യ കരാർ, അതിലുൾപ്പെട്ട നായകൻ, അവിടെ അയാൾ ചതിക്കപ്പെടുകയും അയാളുടെ ഐഡൻ്റിറ്റി വെളിപ്പെടുകയും ചെയ്യുന്നു. 
തൻ്റേയും ഭാര്യയുടേയും ജീവൻ അപായത്തിലാണെന്ന് മനസ്സിലാക്കി രക്ഷതേടി അയാൾ ഓടുന്നു. തുടർന്ന് സംഭവിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ഒരുപാട് വഴിത്തിരിവുകളുള്ള കഥയാണ് ബെർലിൻ ഫയൽ പറയുന്നത്, വേഗത കുറഞ്ഞ ആഖ്യാനത്തിൽ പ്രധാന കഥപറയുന്ന ആദ്യപകുതി , അത്യന്തം ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ചടുലത നിലനിർത്തിയ രണ്ടാം പകുതി, മികച്ച അവതരണ പ്രകടന മികവുകൊണ്ട് ഭൂരിഭാഗം പ്രേക്ഷകരേയും ചിത്രം ഇഷ്ടപ്പെടുത്തും.

My Rating : 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: