Search This Blog

Thoughts on🔹 " യുവം "

🔹 1015. " യുവം "

Gnr :- ത്രില്ലർ ഡ്രാമ
Lang :- MALAYALAM
ഈ സിനിമയുടെ മാസ്റ്റർ ഷോട്ട് ഒരു ഹർത്താൽ രംഗമാണ്. ആ ഒരു കൾട്ട് സീൻ കണ്ടാൽ 
ഒരു സാമാന്യ ബോധമുള്ള പ്രേക്ഷകൻ ചോദിച്ചുപോകും, 
ഇതൊക്കെ നടക്കണ കാര്യമാണോ? എന്ന്.
പിന്നീട് എൻ്റ് ക്രെഡിറ്റ് കാണിക്കുന്നത് വരെ  ആ ചോദ്യം തുടർന്നുകൊണ്ടേയിരിക്കും. 

എനിക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു ഇഷ്യു ആണ് ചിത്രം പറയുന്നത്, അതുകൊണ്ടുതന്നെ  അതെങ്ങനെ സോൾവ് ചെയ്യുന്നു എന്ന് കാണാനാണ് സിനിമ താൽപര്യത്തോടെ കണ്ടുതീർത്തത്. അവിടെയാണ് യഥാർത്ഥത്തിൽ യുവം പരാജയപ്പെടുന്നതും.
ലോജിക് ഒന്നുമില്ലാതെ ഇതുപോലൊരു വിഷയം പറയുമ്പോൾ അത് യഥാർത്ഥത്തിൽ കാഴ്ചയെ പൂർണ്ണമായും നിരാശപ്പെടുത്തുക തന്നെ ചെയ്യും.

പ്രകടനത്തിൽ അമിത്ത് & കൂട്ടാളികൾ, നായിക തുടങ്ങി എല്ലാവരും തരക്കേടില്ലാതെ ചെയ്തു, ചിത്രത്തിലെ ചില കോമഡികൾ ഏൽക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും ചീറ്റി പോവുകയാണ് , കൂടാതെ എഴുത്തിലെ പോരായ്മ രണ്ടാംപകുതിയേയും പെട്ടെന്ന് പറഞ്ഞുതീർത്ത ക്ലൈമാക്സും ആകെത്തുകയിൽ നിരാശപ്പെടുത്തുന്നു, എന്നിരുന്നാൽ കൂടി മറ്റൊന്നും ചിന്തിക്കാതെ നേരമ്പോക്കിന് ആശ്രയിച്ചാൽ ഒരു കളർഫുൾ ചിത്രമെന്ന നിലയിൽ ഒരുവട്ടം കണ്ടിറങ്ങാം ഈ യുവം.

 _______My Rating : 1.5/5_______

(ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ജോലി ചെയ്ത്, എന്നാൽ അവകാശപ്പെട്ട പെൻഷൻ ലഭിക്കാതെ വരുന്ന KSRTC ജീവനക്കാർ, 
പെൻഷനോ സാലറിയോ പോലും കൊടുക്കാൻ 
നഷ്ടത്തിലോടുന്ന ആനവണ്ടി വകുപ്പിന് സാധിക്കാതെ വരുന്നതും രാഷ്ട്രീയം തന്നെയാണ്.
അതിന് സിനിമ മുന്നോട്ടു വെക്കുന്ന സൊല്യൂഷൻ തീർത്തും ബാലിശമാണ്).

next 》》 #BOYS_S02

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: