Thoughts on🔹" My First Client "
ആർക്കും വേണ്ടാത്ത ഒരു കുട്ടി ജനിച്ചാൽ,
അതിനു മറ്റുള്ളവരെ പോലെ ജീവിക്കാൻ അവകാശമില്ല എന്നാണോ?
🔹 1016. " My First Client "
Gnr :- ത്രില്ലർ ഡ്രാമ
Lang :- KOREAN
നിയമപഠനത്തിനു ശേഷം പ്രതീക്ഷിച്ച ജോലി ലഭിക്കാതെ ജീവിതം തള്ളിനീക്കുമ്പോഴാണ് ചേച്ചിയുടെ നിർബന്ധത്തിന് വഴങ്ങി ബാലാവകാശ കമ്മീഷനിൽ നായകൻ
ജോലിക്ക് പോകുന്നത്.
രണ്ടാനമ്മയുടെ ക്രൂരതകൾ പരാതി പറയാൻ രണ്ടു കുട്ടികൾ അവിടേക്ക് വരുന്നു. തുടർന്ന് ഇരുവരും പരിചയത്തിൽ ആവുകയും നായകന് വലിയൊരു കമ്പനിയിൽ ജോലി ലഭിച്ചതിനാൽ മറ്റൊരു നഗരത്തിലേക്ക് താമസം മാറുകയും ചെയ്യുന്നു, എന്നാൽ അപ്രതീക്ഷിതമായി നായകന് ഒരു കോൾ വരുന്നു...
കണ്ട ഭൂരിഭാഗം കൊറിയൻ ഡ്രാമ ചിത്രങ്ങളിലും ഡീഫാൾട്ടായ് ഇമോഷൻസ് കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം ഗംഭീരമായിരിക്കും.
'മൈ ഫസ്റ്റ് ക്ലൈയ്ൻ്റും' കഥയുടെ സത്ത് തിരിച്ചറിഞ്ഞ പ്രകടനത്താൽ പ്രേക്ഷകനെ ഇമോഷണലി കണക്റ്റ് ചെയ്തുകൊണ്ട് കഥ പറയുന്ന ചിത്രമാണ്.
പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനവും അവതരണത്തിലെ കയ്യൊതുക്കവും എല്ലാം ചേർന്ന് രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ ഗംഭീരമായൊരു സിനിമാനുഭവമാണ് ചിത്രം നൽകുന്നത്.
എടുത്തു പറയേണ്ട ഒത്തിരി രംഗങ്ങൾ ചിത്രത്തിലുണ്ട്, അവയിലൊന്നാണ് ഡോളർ കീറി കാറ്റിൽ പറക്കുന്ന ഷോട്ട്,
പറയാനുദ്ദേശിച്ചത് പ്രേക്ഷകൻ്റെ മനസ്സിൽ തട്ടുംവിധം പറഞ്ഞുവെച്ച അത്തരം ഒരുപാട് രംഗങ്ങൾ ചിത്രം നൽകുന്നുണ്ട്.
കിംങ് കോങ്ങ് ക്യാമറ എന്നത് കൺവീൻസിംങായ് തോന്നിയില്ല. അത് ആകെത്തുകയിൽ മുഴച്ചുനിൽക്കുന്നുമുണ്ട്.
_____My Rating : 4/5_____
കൊറിയയിൽ മാത്രമല്ല എല്ലായിടത്തും ബാലപീഡനങ്ങൾ വർദ്ധിച്ചുവരികയാണ്, ഇത്തരത്തിൽ വരുന്ന അഞ്ചിൽ നാലു കേസുകളും രക്ഷിതാക്കളാണ് പ്രതിയുമാകാറ്. ഇത്തരമൊരു കഥാപരിസരത്തിൽ നിന്ന് കഥ പറയുന്ന ഈ ചിത്രം വേഗത കുറഞ്ഞ ആഖ്യാനത്തിൽ കഥപറയുന്ന ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്ക് എന്നും ഓർത്തു വെക്കാവുന്ന ചിത്രം തന്നെയാകും മൈ ഫസ്റ്റ് ക്ലൈയ്ൻ്റ്.
next 》》 #BOYS_S02
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: