Search This Blog

Thoughts on🔹 " ദി പ്രീസ്റ്റ് "

🔹 1018. " ദി പ്രീസ്റ്റ് "

Gnr :- Horror Drama
Lang :- മലയാളം
മധുരരാജ പോലുള്ള പാഴ്പടങ്ങൾ കെട്ടിവലിച്ച് കൊട്ടിഘോഷിക്കുന്ന മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി ഫാൻസുക്കാരുള്ള അഭിനേതാവാണ് മമ്മൂക്ക. തീയറ്ററിൽ പോകാതെ ഫേസ്ബുക്കിൽ കേക്ക് മുറിച്ച് തള്ളുന്ന ഇത്തരം ആരാധകരെ വിശ്വസിച്ച് പറ്റിക്കപ്പെടുന്നതുകൊണ്ട് പലപ്പോഴും ഇക്കയുടെ പടങ്ങൾ ആദ്യദിവസങ്ങളിൽ കാണാറില്ല, Tസുനാമിയും വർത്തമാനവും കണ്ടതിനുശേഷം പ്രീസ്റ്റ് കണ്ടു. സമീപകാലത്ത് കണ്ടതിൽ ഇക്കയുടെ ഒരുവട്ടം ആസ്വദിച്ച് കാണാവുന്ന നല്ലൊരു ചിത്രമാണ് പ്രീസ്റ്റ്.

നിഗൂഢതകൾ മാത്രം ബാക്കിവെച്ച് ആലാട്ട് കുടുംബത്തിൽ നടക്കുന്ന തുടർ ആത്മഹത്യകൾ , ഫാദർ കാർമെൻ ബെനഡിക്റ്റ്  എന്ന പുരോഹിതനിലേക്ക് ഈ അന്വേഷണമെത്തുന്നതോടെ ഒരു ഡാർക്ക് ടോണിൽ കഥപറയുന്ന അന്വേഷണ ചിത്രമാകുന്നുണ്ട് പ്രീസ്റ്റ്. 
പിന്നീട് വലിച്ചും വലിയാതെയും നീട്ടികൊണ്ടു പോകുന്ന ഒരു ശരാശരി ആദ്യപകുതി സാനിയ ഇയ്യപ്പൻ, രമേശ് പിഷാരടി തുടങ്ങിയ മോശം ക്യാരക്ടറൈസേഷനിലൂടെ ശരാശരിയിൽ നിൽക്കുന്നിടത്ത് നല്ലൊരു ഇൻറർവെൽ പഞ്ച് നൽകി പ്രതീക്ഷ നൽകുന്നു. 
ഒരു സാധാരണ പ്രേക്ഷകനോട് കാണിക്കുന്ന ക്രൂരതയാണ് രണ്ടാംപകുതി, കാരണം സാധ്യതകളുള്ള കഥാപശ്ചാത്തലം മോശം സ്ക്രിപ്റ്റ് കൊണ്ട് നിരാശപ്പെടുത്തുക യാണ് ചിത്രം.

സിനിമ ഉണ്ടായ കാലം മുതൽക്കുള്ള ടെമ്പ്ലേറ്റ് ഫോർമാറ്റ് , ഇൻ്റർവെൽ ബ്ലോക്കിൽ കൈവരിക്കുന്ന എൻഗേജിംങ് പ്രേക്ഷകന് പിന്നീട് സിനിമയിലെവിടേയും കിട്ടുന്നില്ല. ഇങ്ങനെ പോരായ്മകൾ പറയാൻ സാധിക്കുമെങ്കിലും പ്രീസ്റ്റ് അസഹനീയമായ ചിത്രമൊന്നുമല്ല.

മഞ്ജു വാരിയർ രംഗങ്ങൾ യഥാർത്ഥത്തിൽ 'ഷിറ്റി ഡീറ്റെയിൽസ്' ഗ്രൂപ്പിന് ഒരു മുതൽക്കൂട്ട് തന്നെയാണ്,  മമ്മൂക്കയും ബേബി മോണിക്കയും സിനിമ ആവശ്യപ്പെടുന്ന പശ്ചാത്തലസംഗീതവും ചായാഗ്രഹണവും  അത്യന്തം ബോറടിപ്പിക്കാത്ത ഒരുതവണ കാണാവുന്ന
സിനിമയാക്കി പ്രീസ്റ്റിനെ മാറ്റുന്നുണ്ട്.

_______My Rating : 3.5/5_______

എന്നെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് മുകളിൽ നിൽക്കുന്ന സിനിമയാണ് പ്രീസ്റ്റ്, എന്നാൽ ആകെത്തുകയിൽ ശരാശരിയും, മറ്റൊന്നും ചിന്തിക്കാതെ കുടുംബത്തോടൊപ്പം   ആസ്വദിച്ചു കാണാം, കൂടെ ഇറങ്ങിയ മറ്റ് ചിത്രങ്ങളേയും സമീപകാല മലയാളസിനിമ ഇൻഡസ്ട്രിയേയും വെച്ചുനോക്കുമ്പോൾ ദി പ്രീസ്റ്റ് വിജയം അർഹിക്കുന്ന ചിത്രം തന്നെയാണ്

next 》》 #Tസുനാമി

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: