Thoughts on🔹 " JOJI "
🔹 1023. " JOJI "
Gnr :- Drama
Lang :- മലയാളം
Slow paced ഡ്രാമ പകുതി ഉറക്കത്തിൽ പാതിരാത്രിക്ക് കണ്ടുതുടങ്ങുമ്പോൾ സാധാരണഗതിയിൽ ഉണ്ടാകുന്ന മടുപ്പ്
അതിൻ്റെ ഗ്രാഫ് പതിയെ എൻഗേജിംങ്ങായ് രണ്ടു മണിക്കൂറിനു താഴെ നിൽക്കുന്ന പൂർണ്ണമായും തൃപ്തിപ്പെടുത്തിയ ഒരു സിനിമയിലേക്കാണ് ജോജി കടന്നത്.
അപ്പനും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം, സമ്പന്നരാണെങ്കിലും അപ്പൻ്റെ അധീനതയിൽ കാര്യങ്ങൾ നടക്കുന്നതുകൊണ്ട് അവസരം കിട്ടിയപ്പോഴപ്പൻ്റെ മരണം കാത്തിരുന്ന ചിലരുടെ കഥയാണ് ആ കഥയിലൂടെ പറയുന്ന ഡ്രാമയാണ് ജോജി.
കഥാപരിസരവും അവതരണവും ഏതുഭാഷയിലും ഏതൊരാൾക്കും സംവദിക്കാൻ സാധിക്കുന്നതാണ്. മേക്കിങ് കോളിറ്റി ചിത്രത്തെ ജനപ്രിയമാക്കുമെന്നും ഉറപ്പാണ്.
ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ബേസിൽ എന്നിവരുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം, സണ്ണി, ഉണ്ണിമായ, ജോജി തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടൊപ്പം എഴുത്തിലും പശ്ചാത്തലസംഗീതത്തിലും എഡിറ്റിങ്ങിലും തുടങ്ങി എല്ലാ മേഖലയും ഒരുപോലെ കയ്യടി ഏറ്റുവാങ്ങുന്ന മറ്റൊരു ദിലീഷ് പോത്തൻ ചിത്രം. ഓൺലൈൻ സ്ട്രീമിംഗിൽ അത്യന്തം ആസ്വദിച്ച് കാണാവുന്ന ഈ ചിത്രം തുടർ ദിവസങ്ങളിൽ ഒരുപാട് അംഗീകാരങ്ങൾ സ്വന്തമാക്കുമെന്നുറപ്പ്.
My Rating : 5/5
മഹേഷിൻറെ പ്രതികാരം , തൊണ്ടിമുതലും ദൃക്സാക്ഷിയും ഇപ്പോൾ ജോജിയിൽ എത്തുമ്പോൾ ഫഹദ് എന്ന കേന്ദ്ര അഭിനേതാവിനെ മാറ്റിനിർത്തിയാൽ ഈ മൂന്ന് ദിലീഷ് പോത്തൻ ചിത്രങ്ങളും തീർത്തും വ്യത്യസ്തമാണ്, എക്കാലവും ഓർത്തു വെക്കാവുന്ന നീതി പുലർത്തിയ കലാകാരൻ്റെ ഗംഭീര സൃഷ്ട്ടികൾ.
next 》》 #കള
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: