Thoughts on🔹" മണ്ടേല "
🔹 1025. " മണ്ടേല "
Gnr :- Drama
Lang :- തമിഴ്
സ്വന്തം പേര് പോലും നിശ്ചയമില്ലാത്ത , നിവർന്നു നിൽക്കാൻ ധൈര്യമില്ലാത്ത, അക്ഷരാഭ്യാസമോ അധിക ചിന്തകളോ ഇല്ലാത്ത 'സ്മൈൽ' എന്ന ബാർബറിൽ നിന്നാണ് മണ്ടേല കഥ പറയുന്നത്.
ഒരു വോട്ട്, ഒരാളുടെ എന്നല്ല ഒരു നാടിൻ്റെ തന്നെ അവസ്ഥയെ മാറ്റിമറിക്കുന്ന തലത്തിൽ എത്തുന്നതും തുടർന്ന് അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയിലുടനീളം സംസാരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാർട്ടികളെയും തൊട്ടും തലോടിയും കഥയിൽ പ്രതിപാദിച്ചുകൊണ്ട് സാങ്കൽപ്പികമായ ഒരു സ്ഥലത്തു നടക്കുന്ന ഈ കഥ തമിഴ്നാടിൻ്റെ എന്നല്ല ഇന്ത്യയുടെ തന്നെ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തെ വ്യക്തമായി വരച്ചിടുന്നുണ്ട്.
യോഗി ബാബു, മിസ്റ്റർ നിങ്ങളൊരു നല്ല അഭിനേതാവാണ്, മണ്ടേല ആദ്യവസാനം നിങ്ങളുടെ ഷോ തന്നെയാണ്.
ഉറപ്പായും നിങ്ങളെ തേടി ഇനിയും മികച്ച കഥാപാത്രങ്ങൾ വരും. പറ്റുമെങ്കിൽ നിങ്ങളുടെ രൂപത്തെയും നിറത്തെയും പരിഹസിക്കുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാതിരിക്കുക.
ആദ്യരംഗം മുതൽ രസിപ്പിച്ചും ചിന്തിപ്പിച്ചും ഒട്ടും ബോറടിക്കാതെ മികച്ച അഭിനേതാക്കളുടെ സാന്നിധ്യം നിലനിർത്തി ഒടുക്കം വരെ തൃപ്തിപ്പെടുത്തിയ ചിത്രമാണ് മണ്ടേല.
കഥ ആവശ്യപ്പെടുന്ന സിനിമാട്ടോഗ്രാഫിയും സൗണ്ട് മിക്സിങ്ങും കളറിംങ്ങും ക്ലൈമാക്സും ഈ സിനിമയെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നുണ്ട്.
My Rating : 4.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: