Thoughts on🔹 "നോബഡി"
🔹 1026. "നോബഡി"
Gnr :- Action
Lang :- ഇംഗ്ലീഷ്
ആദ്യ കാഴ്ചയിലെ പാവത്താനായ നിരുപദ്രവകാരിയായ കുടുംബസ്ഥനായ നായകൻ തന്നെ മറ്റൊരാൾ വഴി ഇമോഷണലി ഹർട്ട് ചെയ്യപ്പെടുമ്പോൾ മൂടിവെച്ച കഴിഞ്ഞകാലത്തിലേക്ക് സർവ്വശക്തിയോടെ കളികളിക്കാനിറങ്ങുന്ന കഥാഗതിയിൽ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. അതിലൊന്നാണ് NOBODY.
ഓൺലൈനിലെ പോസിറ്റീവ് റിവ്യൂസും ജോൺവിക്കിൻ്റെ സംവിധായകൻ എന്ന പ്രതീക്ഷയും ഈ സിനിമയെ താൽപര്യത്തോടെ കാണാനിരുത്തി.
പ്രത്യേകിച്ച് യാതൊരു പുതുമകളുമില്ലാതെ കടന്നുപോകുന്ന ദിവസങ്ങൾ, ആർക്കും ഗുണമോ ദോഷമോ ഇല്ലാതെ ആർക്കോ വേണ്ടി ജീവിച്ച തള്ളുന്ന അയാളുടെ ആ വീട്ടിലേക്ക് ഒരു മോഷണശ്രമമായ് രണ്ടു പേരെത്തുന്നു.
അതോടെ അയാളും സിനിമയും മാറുന്നു.
ഇത്തരം വൺ മാൻ ആർമി ചിത്രങ്ങൾ ഭൂരിഭാഗം പേരെയും തൃപ്തിപ്പെടുത്തും.
കത്തിക്കയറുന്ന ആഖ്യാനവും കിടിലൻ ആക്ഷൻ കൊറിയോഗ്രാഫിയും Goosebumps മൊമൻ്റ്സും ഇതിനായി ഗംഭീര സംഭാഷണങ്ങളും ഒക്കെയായി ചുമ്മാ കണ്ടിരിക്കാവുന്ന ഒരു തീപ്പൊരി പടമാണ് നോബഡി.
My Rating : 4/5
ജോൺവിക്കും റാംബോയും മുതൽ ഇങ്ങേയറ്റത്തെ ഇക്കയുടെ ശേഖരൻകുട്ടിരാജ വരെ വരുന്ന വൺമാൻആർമി/Past as a gangster മോഡൽ പടങ്ങളുടെ ആരാധകർക്ക് ആ ലിസ്റ്റിലേക്ക് മറ്റൊരു ചിത്രം അതാണ് നോബഡി.
next 》》 #DirtyHari🔞
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: