Thoughts on🔹" ചക്ര "
🔹 1013. " ചക്ര "
Gnr :- ആക്ഷൻ ത്രില്ലർ
Lang :- തമിഴ്
ഒരേ ദിവസം തൊട്ടടുത്ത സ്ഥലങ്ങളിലായി അമ്പതോളം വീടുകളിൽ നടക്കുന്ന മോഷണം, നായകൻ്റെ വീട്ടിലും മോഷണം നടക്കുന്നു, തൻ്റെ മുത്തശ്ശിയെ അക്രമിച്ച് വീട്ടിൽനിന്ന് അവർ കൊണ്ടുപോയത് അച്ഛനു മരണാനന്തരം ലഭിച്ച അശോകചക്ര.
തുടർന്നു നടക്കുന്ന അന്വേഷണങ്ങളാണ് ചിത്രം പറയുന്നത് .
കണ്ടിരിക്കാൻ സാധിക്കുന്ന ആദ്യപകുതിയും അസഹനീയമായ രണ്ടാംപകുതിയും അത്രത്തോളം കണ്ടുനിന്ന പ്രേക്ഷകരേ വെറുപ്പിച്ച ക്ലൈമാക്സും,
ഇതാണ് ചക്ര.
ട്രെയിലർ കണ്ടപ്പോൾ 'ഇരുമ്പുതിരൈ'യുമായ് സാമ്യം തോന്നിയെങ്കിലും ചിത്രം ആ ഒരു ക്വാളിറ്റി പോലും നൽകുന്നില്ല. എടുത്തുപറയത്തക്ക പ്രകടനമോ അവതരണത്തിലെ മേന്മയോ ഒന്നും തന്നെ പ്രേക്ഷകന് ചിത്രം നൽകുന്നില്ല.
നായകന് അന്വേഷിക്കാൻ എല്ലാം മുൻപിൽ ഇട്ടുകൊടുത്ത തിരക്കഥയും അറുബോറൻ നായികാ ട്രാക്കും തുടങ്ങി എല്ലാ അർത്ഥത്തിലും നിരാശപ്പെടുത്തിയ സിനിമയാണിത്. സാധാരണഗതിയിൽ വിശാൽ ചിത്രങ്ങളിൽ നന്നാകാറുള്ള ആക്ഷൻ രംഗങ്ങൾ പോലും നിരാശപ്പെടുത്തിയ ചിത്രമാണ് ചക്ര.
തീയേറ്ററിൽ നഷ്ടബോധം സൃഷ്ടിച്ച മറ്റൊരു ചിത്രം.
My Rating : 1/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: