Thoughts on🔹" KRACK "
🔹 1010. " ക്രാക്ക് "
Gnr :- Action
Lang :- തെലുഗു
കൊറോണയുടെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിട്ട് വീണ്ടും തുറന്ന സമയത്ത് തെലുങ്കിൽ ഒരു ചിത്രം റിലീസ് ചെയ്യുകയും അവിടെ അത് വമ്പൻ ഹിറ്റടിക്കുകയും ചെയ്തു.
രവിതേജ - ശ്രുതിഹാസൻ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം
ഇന്നലെ മലയാളം വേർഷൻ കേരളത്തിൽ റിലീസ് ചെയ്തു. ക്രാക്ക് , ഒരു സമ്പൂർണ്ണ ആക്ഷൻ-മസാല ചിത്രമാണ്, (തീയേറ്ററുകൾ റീഓപ്പൺ ചെയ്യുമ്പോൾ പ്രേക്ഷകനു നൽകേണ്ടത് ഇത്തരം ചിത്രങ്ങളാണ് ).
ആക്ഷൻ-മസാല ചിത്രങ്ങൾ കഴിവതും തീയേറ്ററിൽ നിന്ന് കാണാൻ ശ്രമിക്കണം, കാരണം അവ ആ അന്തരീക്ഷത്തിൽ ആഘോഷിച്ചു കാണാൻ വേണ്ടി മാത്രം സൃഷ്ടിക്കുന്നവയാണ്. ലോജിക്കോ ന്യൂട്ടൻലോയൊ ബുദ്ധിജീവി മനസ്സോ ഉള്ളിൽ വെച്ച് നിരൂപിക്കാൻ ശ്രമിച്ചാൽ ക്രാക്ക് എന്നല്ല ഈ ഴോന്നർ ചിത്രങ്ങൾ എല്ലാം തന്നെ ദുരന്തമായനുഭവപ്പെട്ടേക്കാം.
My Rating : 3/5
നായകൻ പോലീസാണ്, ആ നാട്ടിലെ വ്യത്യസ്ത പശ്ചാത്തലത്തിലുള്ള 3 ക്രിമിനലുകൾ, അവർ ആ പോലീസുകാരനുമായ് ബന്ധപ്പെടുന്നതും തുടർന്നു നടക്കുന്ന കാര്യങ്ങളുമാണ് രണ്ടരമണിക്കൂർ ദൈർഘ്യത്തിൽ ചിത്രം പറയുന്നത്. രവിതേജയെ കൂടാതെ ശ്രുതിഹാസൻ, വരലക്ഷ്മി, സമുദ്രക്കനി എന്നിവരും ഓർമ്മിക്കാവുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്,
സമുദ്രക്കനിയുടെ വില്ലൻ കഥാപാത്രവും ഇൻട്രോയും വരലക്ഷ്മിയുടെ സ്ഥിരം നെഗറ്റീവ് കഥാപാത്രവും ഒപ്പംതന്നെ ശ്രുതിഹാസൻ അവതരിപ്പിച്ച ഒരുമികച്ച ആക്ഷൻ രംഗവും കയ്യടി നേടുമ്പോഴും ചിത്രം ആദ്യാവസാനം നായകൻറെ വൺമാൻഷോയാണ് നൽകുന്നത്.
നല്ലൊരു ഫിലിമോഗ്രാഫിയുള്ള നായകനാണ് രവി തേജ. മുൻ ചിത്രം ഡിസ്ക്കോരാജ പോലും തീയറ്റർ പരാജയമാണെങ്കിലും നല്ലൊരു ഫാൻ ബേസ് അതിന് പിന്നീട് ലഭിച്ചിട്ടുണ്ട്.
[ profile ]
ചിത്രത്തിൽ എടുത്തു പറയേണ്ട നെഗറ്റീവ് പാട്ടുകൾ പ്ലേസ് ചെയ്ത വിധമാണ്, അനാവശ്യമായി വരുന്ന പാട്ടുകൾ കാഴ്ചയെ ബാധിക്കുന്നുണ്ട്, കൂടാതെ മലയാളം വേർഷനിൽ ചില കഥാപാത്രങ്ങൾക്ക് നൽകിയ പേരും ചിത്രവുമായി സിങ്ക് ആകാത്തവിധമായിരുന്നു, പോരായ്മകൾ എല്ലാം മറികടക്കുന്നത് ആക്ഷൻ കൊറിയോഗ്രഫിയും ചടുലത നിറഞ്ഞ ഒരുപിടി മാസ്സ് രംഗങ്ങളും കൊണ്ടാണ്.
നൈറ്റ് 'ബാഗ്രൗണ്ടിൽ' നല്ലൊരു ആക്ഷൻ രംഗമുണ്ട് ചിത്രത്തിൽ,
ഒടിയൻ സിനിമ ആവശ്യപ്പെട്ടിരുന്ന രംഗങ്ങളിൽ ഒന്ന്.
- മാസ്സ് സിനിമകൾ ഇഷ്ടപ്പെടുന്ന തീയറ്ററിൽ മറ്റെല്ലാം മറന്ന് കയ്യടിക്കാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഉള്ളതാണ് ക്രാക്ക്, അത്തരത്തിലുള്ളവർ ടിക്കറ്റെടുത്തു കാണാൻ ശ്രമിക്കുക.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: